Thursday, April 25, 2024
HomeKeralaകെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശത്തിന്റെ പേരില്‍ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ ഷാജിയെ നിയമസഭയില്‍ പ്രവേശിപ്പിക്കാനാകുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇക്കാര്യം കെ.എം ഷാജിയെ അറിയിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. നിയമസഭയില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ആനുകൂല്യങ്ങള്‍ കൈപ്പറ്റരുതെന്ന് അറിയിച്ചിരുന്നു. ഹൈക്കോടതി വിധിയുടെ സ്റ്റേ നാളെ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതിയില്‍ നിന്നും ഷാജിക്ക് അനുകൂലമായ വാക്കാല്‍ പരാമര്‍ശം വന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments