Thursday, April 25, 2024
HomeNationalകുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിങിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസ്താവനെയാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ പരുഷമായ രീതിയില്‍ പ്രകാശ് രാജ് വിമര്‍ശിച്ചത്. കുരങ്ങന്‍ മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിക്ക് മനുഷ്യന്‍ കുരങ്ങനാവുന്നതും ശിലായുഗത്തിലേക്ക് കൊണ്ടു പോകുന്നതും നിഷേധിക്കാനാവുമോ എന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ ചോദിച്ചു. ‘കുരങ്ങന്‍ മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സാറെ, വിപരീത കാര്യത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ. അതായത് മനുഷ്യന്‍ കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’-അദ്ദേഹം ട്വീറ്റ് ചെയ്തു.ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ എതിര്‍ക്കുന്ന തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന മന്ത്രിയുടെ പ്രസ്താവന വന്നതിനു തൊട്ടടുത്ത ദിവസമാണ് പ്രകാശ് രാജിന്റെ ട്വീറ്റ്്. ‘ഡാര്‍വിന്‍ സിദ്ധാന്തം മിത്താണ്. അടിസ്ഥാനമില്ലാതെ എനിക്കൊരു കാര്യവും പറയാനാവില്ല. ഞാന്‍ ഒരു ശാസ്ത്ര പുരുഷനാണ്. അല്ലാതെ കലാമേഖലയില്‍ നിന്നല്ല ഞാന്‍ വരുന്നത്’. രസതന്ത്രത്തിലാണ് താന്‍ പിഎച്ച്ഡി ചെയ്തതെന്നും തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കൊണ്ട് മന്ത്രി പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments