എന്‍ഡിഎ സഖ്യത്തില്‍ നിന്ന് വേര്‍പിരിയാന്‍ ശിവസേന തീരുമാനിച്ചു. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. 29 വര്‍ഷം നീണ്ടു നിന്ന ബന്ധമാണ് ശിവസേന ഇതോടെ ഉപേക്ഷിക്കുന്നത്.2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ശിവസേന യോഗത്തിൽ
അറിയിച്ചു. അടുത്തവര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മല്‍സരിക്കും. ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ താക്കറയെ ദേശീയ നിർവ്വാഹകസമിതിയിൽ ഉൾപ്പെടുത്തി ശിവസേന അടുത്ത നേതൃത്വത്തെക്കുറിച്ചുള്ള സന്ദേശവും നല്കി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീട് മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിലും സേന ബിജെപിയുമായി ചേർന്നല്ല മത്സരിച്ചത്. ഇതിൻറെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രഖ്യാപനം. കേന്ദ്രമന്ത്രിസഭയിൽ ശിവസേനയുണ്ടെങ്കിലും കഴിഞ്ഞ നാലു കൊല്ലമായി ബിജെപിയുമായി പാർട്ടി തെറ്റി നില്ക്കുകയാണ്. 48 ലോക്സഭാ സീറ്റുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ ബിജെപി ശിവസേന സഖ്യം.സീറ്റും തൂത്തു വാരിയിരുന്നു. ഇത്തവണ സേന ഒറ്റയ്ക്കു മത്സരിക്കുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാവാം.
എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ശിവസേന വേര്‍പിരിയും
RELATED ARTICLES