Thursday, April 25, 2024
HomeNationalറിപ്പബ്ലിക് ദിനാഘോഷം; തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി

റിപ്പബ്ലിക് ദിനാഘോഷം; തലസ്ഥാനത്തു സുരക്ഷ ശക്തമാക്കി

രാജ്യത്തിൻറെ തലസ്ഥാനത്തു റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി നഗരത്തിലെ സുരക്ഷ ശക്തമാക്കി. മെട്രോ സ്റ്റേഷനുകളിലും സംസ്ഥാനാന്തര ബസ് ടെര്‍മിനലുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സ്വാറ്റ് സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. പരേഡിനു മുന്നോടിയായുള്ള ‘ഫുള്‍ ഡ്രസ് റിഹേഴ്സല്‍’ ഇന്നു നടന്നു .രാവിലെ 9.50നു വിജയ്ചൗക്കില്‍ നിന്നാരംഭിക്കുന്ന റിഹേഴ്സല്‍ ചെങ്കോട്ടയില്‍ അവസാനിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . ഇന്ന് ഉച്ച വരെ വിജയ് ചൗക്കില്‍ നിന്ന് ഇന്ത്യാഗേറ്റ് വരെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇന്ത്യ ഗേറ്റില്‍ തിലക് മാര്‍ഗ് കടക്കുന്നതുവരെയും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments