ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. ബജറ്റ് അവതരണത്തിന് മുമ്പ് മുൻകൂർ ജാമ്യമെടുക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
സകല പ്രതിസന്ധികൾക്കും കാരണം നോട്ട് പിൻവലിക്കലെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത്.
പ്രഖ്യാപനത്തിൽ പറഞ്ഞ പദ്ധതികളിൽ ഭൂരിപക്ഷവും കേന്ദ്ര സർക്കാരിന്‍റേതാണ്.
അതേസമയം, പ്രതിഷേധപ്രകടനവുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. അരിയില്ല, പണിയില്ല, വെള്ളമില്ല എന്നെഴുതിയ ബാനറും പ്രതിപക്ഷം കൊണ്ടുവന്നിരുന്നു.