രാജസ്ഥാനിലെ നിയമസഭാ കെട്ടിടത്തില്‍ പ്രേതബാധയുണ്ടെന്ന ആരോപണവുമായി എംഎല്‍എമാര്‍. ബാധയൊഴിപ്പിക്കാന്‍ യാഗം നടത്തണമെന്നാണ് ആവശ്യം. സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവരുടെ മരണമാണ് പ്രേതബാധ ഭയത്തിന്റെ കാരണം. കൂടാതെ നിയമസഭ മന്ദിരം സ്ഥിതി ചെയ്യുന്നത് ശ്മശാനമിരുന്ന സ്ഥലത്താണെന്നും ഇവര്‍ പറയുന്നു. ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജറുമാണു മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോടു ഇക്കാര്യം അറിയിച്ചത്. അതേസമയം, അന്ധവിശ്വാസം പരത്തുകയാണെന്നു വ്യക്തമാക്കി നിര്‍ദേശത്തെ ബിജെപി നേതാക്കളടക്കമുള്ളവര്‍ തന്നെ എതിര്‍ത്തിട്ടുണ്ട്.
രാജസ്ഥാനിലെ നിയമസഭാ കെട്ടിടത്തില്‍ പ്രേതബാധയുണ്ടെന്ന് ബിജെപി എംഎല്‍എമാര്‍
RELATED ARTICLES