Thursday, April 25, 2024
HomeCrimeഅസമിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു

അസമിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു

അസമിലെ ഗൊലഘട്ടിൽ വ്യാഴാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 84 ആയി ഉയർന്നു .
ഗൊലാഘട്ട് ജില്ലയിൽ നിന്ന് മാത്രമാണ് 39 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരവാസ്ഥയിൽ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇതില്‍ 45 പേരെ ജോർഘട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 35 പേരെ ഗൊലഘട്ട് സിവിൽ ആശുപത്രിയിലും നാല് പേരെ തിതാബോർ മേഖലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. ഇരുന്നൂറിലധികം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരാളില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു.വ്യാജമദ്യം എത്തിച്ച കൂടുതൽ പേർക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.പത്ത് മുതൽ ഇരുപത് വരെ രൂപയ്ക്കാണ് മേഖലയിൽ മദ്യം വിറ്റതെന്നാണ് പറയപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന വിഷമദ്യദുരന്തമുണ്ടായത്. നാല് സ്ത്രീകള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം മുഖ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.ഗുവാഹത്തിയിൽ നിന്ന് 310 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൽമാറ തേയില പ്ലാന്റേഷൻ ജീവനക്കാരാണ് മരിച്ചവരിലേറെയും.രണ്ടാഴ്ച മുൻപ് യുപിയിൽ വിഷമദ്യ ദുരന്തത്തിൽ നൂറിലേറെ പേർ‌ മരിച്ചിരുന്നു. അതിന്റെ നടുക്കം മാറുന്നതിന് മുൻപാണ് അടുത്ത ദുരന്ത വാർത്തയെത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments