വാഗമണ്ണിൽ റോപ്പ്‌വേ പൊട്ടി വീണ് സണ്‍ഡേ സ്‌കൂൾ അധ്യാപകരും കുട്ടികളും അപകടത്തിൽ പെട്ടു

vagamon

വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് സണ്‍ഡേ സ്‌കൂൾ അധ്യാപകരും കുട്ടികളും അപകടത്തിൽ പെട്ടു. ഒരേ സമയം 3 പേര്‍ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടം വരുത്തിവെച്ചതെന്നാണ് ലഭ്യമായ വിവരം. റോപ്പ്‌വേയിലുണ്ടായിരുന്ന 15ഓളം പേര്‍ക്കാന് പരിക്കേറ്റിരിക്കുന്നത്. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 9 പേരിൽ ഒരു കന്യാസ്ത്രീയുടെ കാലിന് സാരമായ പൊട്ടലുണ്ടെങ്കിലും പരിക്കേറ്റ മറ്റുള്ളവരുടെ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. . തൂക്കുപാലത്തില്‍ കയറുമ്പോള്‍ ആവശ്യമായ നിര്‍ദേശങ്ങളോ ഉപദേശങ്ങളോ നല്‍കാന്‍ സംവിധാനമുണ്ടായിരുന്നില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.