പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി

missing

ബീഹാറില്‍ അഭയ കേന്ദ്രത്തില്‍ നിന്ന് ഏഴ് പെണ്‍കുട്ടികളെ കാണാതായി. പാട്നയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന കുട്ടികളെയാണ് പുലര്‍ച്ചെ മുതല്‍ കാണാതായത്. മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായ അഞ്ചു പേര്‍ അടക്കമാണ് കാണാതായിരിക്കുന്നത്. കേസിനെ തുടന്ന് പറ്റ്നയിലേക്ക് മാറ്റുകയായിരുന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് ഇ​വ​രെ കാ​ണാ​താ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
അ​ഭ​യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ലെ ഗ്രി​ല്‍ മു​റി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.നേരത്തെ പ്രായപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ വെച്ച്‌ ലൈംഗീക പീഡനത്തിന് ഇരയായ കേസില്‍ മുന്‍ ബീഹാര്‍ മന്ത്രി മഞ്ജു വര്‍മ്മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.