Reporter – പി.പി. ചെറിയാന്‍
ന്യൂജേഴ്‌സി: ഫോര്‍ഡ്‌സ് റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഫെബ്രുവരി 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള കിം കുമാരി മിസ്സ് ഇന്ത്യ യു.എസ്.എ. 2019 ആയി കിരീടമണിഞ്ഞു.2018 മിസ്സ് ഇന്ത്യ വേള്‍ വൈഡ് 2018 വിജയിശ്രീ സെയ്‌നി കുമാരിയെ വിജയ കിരീടം ചൂടിച്ചു.
മുന്‍ ഹോളിവുഡ് താരം മീനാക്ഷി ശേഷാട്രി കുമാരിയെ മിസ് ഇന്ത്യ യു.എസ്.എ. പട്ടമണിയിച്ചു.അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 75 പേരാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നത്.ഈ മത്സരത്തില്‍ നിന്നുതന്നെ മിസ്സിസ് ഇന്ത്യ യു.എസ്.എ.യായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഈഷ ചന്ദ്രബോസിനേയും വിദി ഡേവ് (കണക്റ്റിക്കട്ട്) മിസ് ടീന്‍ ഇന്ത്യ യു.എസ്.എ. 2019 നാലു ഘട്ടങ്ങളായാണ് മത്സരം സംഘടിപ്പിച്ചത്.
(ഈവിനിങ്ങ് ഗൗണ്‍ ഇന്ത്യന്‍ ഡ്രസ്, ടാലന്റ്, ക്വസ്റ്റ്യന്‍ ആന്‍സേഴ്‌സ്). മുന്‍ ബോളിവുഡ് താരം മീനാക്ഷി ശേഷാദ്രി ചീഫ് ജഡ്ജിയായിരുന്നു.വിജയികളായ കുമാരി, കോഡ്, ഡേവ് എന്നിവര്‍ 2020 ല്‍ ബോംബയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ വേള്ഡ് വൈഡ് മത്സരത്തില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് പങ്കെടുക്കും