“നി​യ​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ഏ​കാ​ധി​പ​ത്യം പി​ടി​മു​റു​ക്കും” ചീ​ഫ് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്

antony justice

നി​യ​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ഏ​കാ​ധി​പ​ത്യം പി​ടി​മു​റു​ക്കു​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. കൊച്ചിയില്‍ സം​സ്ഥാ​ന പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ പ​രി​ശീ​ല​ന ശി​ൽ​പ്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.നി​യ​മ​വ്യ​വ​സ്ഥി​തി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ക്രി​മി​ന​ൽ ജു​ഡീ​ഷ്യ​ൽ സം​വി​ധാ​നം വ​ഹി​ക്കു​ന്ന പ​ങ്ക് സു​പ്ര​ധാ​ന​മാ​ണ്. ക്രി​മി​ന​ൽ നി​യ​മ​രം​ഗം സു​ശ​ക്ത​വും സു​ദൃ​ഢ​വു​മാ​കു​ന്ന​തി​ന് മി​ക​ച്ച പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ അ​നി​വാ​ര്യ​മാ​ണ്. ഇ​ര​ക​ളു​ടെ വ​ക്താ​ക്ക​ളാ​കാ​നു​ള്ള നി​യോ​ഗ​മാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്. നി​യ​മ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് ഏ​കാ​ധി​പ​ത്യം പി​ടി​മു​റു​ക്കും- ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. മി​ക​ച്ച പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് തു​ട​ർ​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദേ​ശി​ച്ചു.