Thursday, April 25, 2024
HomeKeralaഅങ്കമാലി ഭൂമിയിടപാട് കേസ്; കർദിനാൾ തെറ്റ് ഏറ്റു പറയുമെന്ന് സൂചന

അങ്കമാലി ഭൂമിയിടപാട് കേസ്; കർദിനാൾ തെറ്റ് ഏറ്റു പറയുമെന്ന് സൂചന

എറണാകുളം അങ്കമാലി ഭൂമിയിടപാട് കേസ് സഭക്കുള്ളിൽ ഒത്തുതീർപ്പു നടത്തുമെന്ന് സൂചന. നാളത്തെ വൈദീക സമിതി യോഗത്തിൽ കർദിനാൾ തെറ്റ് ഏറ്റു പറയുമെന്നാണ് വിവരം . സഭക്ക് ഇടപാടിൽ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താൻ ഒരുക്കമാണെന്ന് മാർ ജോർജ് ആലഞ്ചേരി സഭാ നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇരുപക്ഷവുമായി കർദിനാൾ മാർ ക്ലിമ്മീസും ആർച് ബിഷപ് സൂസപാക്യവും ചർച്ച നടത്തിയതോടെ അനുരഞ്ജനത്തിന് കളമൊരുങ്ങുകയായിരുന്നു. ഒത്തു തീർപ്പ് ചർച്ചകൾ ആശാവഹമായിരുന്നുവെന്നാണ് മാർ ക്ലിമ്മീസ് പ്രതികരിച്ചത്. പ്രശ്നം ക്രിസ്തീയ മാർഗത്തിലൂടെ രമ്യമായി പരിഹരിക്കാൻ കഴിയുമെന്നണ് പ്രതീക്ഷയെന്നും മാർ ക്ലിമ്മീസ് പറഞ്ഞു. തെറ്റ് ധാരണകൾ നീങ്ങിയെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നും സൂസപാക്യവും പ്രതികരിച്ചു. നിലവിൽ മാർ ആലഞ്ചേരി കർദിനാൾ പദവി ഒഴിയേണ്ടെന്നാണ് ധാരണ. നാളെ ചേരുന്ന വൈദീക സമിതി യോഗത്തിൽ ഒത്തുതീർപ്പു വ്യവസ്ഥകൾ ചർച്ച ചെയ്യുമെന്നാണ് സഭാ നേതൃത്വം പറയുന്നത് .

RELATED ARTICLES
- Advertisment -

Most Popular

Recent Comments