കടി മസാജ് ഡോട്ട് തെറാപ്പി, വിചിത്രമായ ചികിത്സാരീതിയുമായി ന്യൂ ജേഴ്സിയിലെ ഡൊറോത്തി സ്‌റ്റെയ്ന്‍ എന്ന ഡോക്ടർ. ഡോക്ടർ ഡോട്ട് എന്ന പേരിലാണവർ അറിയപ്പെടുന്നത്.ലോകത്തുടനീളമുള്ള തന്റെ സെലിബ്രിറ്റി ഇടപാടുകാര്‍ക്ക് ഇവര്‍ കടിച്ച് നല്‍കുന്ന മസാജ് സുഖവും ഉന്മേഷവും പ്രദാനം ചെയ്യുന്നുണ്ടത്രേ. പരിപാടി പ്രചാരം നേടിയതോടെ ഇവരുടെ പതിവുകാരായ അനേകം പ്രശസ്തര്‍ ഉണ്ടെന്നാണ് വിവരം. 90 കളിലാണ് കടിമസാജ് ഡോട്ട് ചെയ്തു തുടങ്ങിയത്. സ്വന്തം മാതാവായിരുന്നു ആദ്യ രോഗി. പിന്നീട് തന്റെ പ്രിയപ്പെട്ട റോക്ക് ബാന്‍ഡ് അംഗങ്ങള്‍ക്കും അവർ നല്‍കി അസാധാരണവും വിചിത്രവുമായ ഈ മസാജ്.ഒരിക്കല്‍ മസാജിന് ശേഷം പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക് സാപ്പയാണ് ഡൊറോത്തിയ്ക്ക് ‘ഡോക്ടര്‍ ഡോട്ട്’ എന്ന നാമകരണം നല്‍കിയത്. ഇതിന് ശേഷമാണ് ഡോട്ടിന്റെ മസാജിനായി സെലിബ്രിറ്റികളുടെ ഒഴുക്ക് തുടങ്ങിയത്. തോളുകള്‍, പുറം, കൈകള്‍, ഇടപാടുകാരന് താല്‍പ്പര്യമുണ്ടെങ്കില്‍ നിതംബം എന്നിവിടങ്ങളിലാണ് കടിമസാജ് പരീക്ഷിക്കുന്നത്. ഒരു മസാജിന് 150 ഡോളറാണ് നിരക്ക്. തനിക്ക് കീഴില്‍ കടി മസാജ് പരിശീലിപ്പിച്ച് 1000 ജീവനക്കാരെയും ഇവര്‍ ജോലിക്കെടുത്തിട്ടുണ്ട്. ‘ഡോട്ട് ബോട്ട്‌സ്’ എന്നാണ് ഇവരെ വിളിക്കുന്നത്.
ന്യൂജേഴ്സിയിൽ വിചിത്രമായ ചികിത്സാരീതിയുമായി ഒരു ഡോക്ടർ ; കടി മസാജ് തെറാപ്പി
RELATED ARTICLES