Friday, March 29, 2024
HomeNationalമോദിയെ വെല്ലുവിളിച്ച്‌ ശശി തരൂര്‍

മോദിയെ വെല്ലുവിളിച്ച്‌ ശശി തരൂര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച്‌ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറായതോടെ കേരളത്തില്‍ യു.ഡി.എഫിന് വന്‍ മുന്‍തൂക്കം ലഭിക്കും. മത്സരിക്കാന്‍ രാഹുല്‍ കേരളത്തിലേക്ക് വരുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കുന്നത് കേരളത്തിന്റെ മഹത്വത്തിന്റെ തെളിവു കൂടിയാണ്. അദ്ദേഹത്തിന് ദേശീയ ഉത്തരവാദിത്തമുണ്ട്. എല്ലായിടത്തും പ്രചാരണത്തിന് പോകേണ്ടി വരും. എങ്കിലും ഉത്തരഭാരതത്തിലും ദക്ഷിണ ഭാരതത്തിലും ഒരു സാന്നിധ്യം കാണിക്കാന്‍ രാഹുലിന് സാധിക്കും. ഇത് അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ധിപ്പിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

അതേസമയം,​ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തയ്യാറായത് പരാജയ ഭീതി മൂലമാണെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ച്‌ നീക്കപ്പെടുമെന്ന് ഉറപ്പായി. അതു കൊണ്ടാണ് ബി.ജെ.പിയുമായി നേര്‍ക്ക് നേര്‍ പോരാടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി വയനാട് തിരഞ്ഞെടുത്തത്. അമേത്തിയില്‍ ചുവട് പിഴയ്ക്കുമെന്ന് മനസിലായത് കൊണ്ടാണ് സുരക്ഷിത മണ്ഡലം തേടി കേരളത്തിലെത്തിയത്. സി.പി.എം പ്രവര്‍ത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുല്‍ കേരളം തെരെഞ്ഞെടുത്തത്. രാഹുല്‍ എത്തിയതോടെ കേരളത്തിലെ സിപിഎം സനാഥരായിരിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ എത്തിയ സ്ഥിതിക്ക് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

RELATED ARTICLES
- Advertisment -

Most Popular

Recent Comments