പത്തനംതിട്ട ജില്ലാ പഞ്ചായത്തിന് 306 കോടി രൂപയുടെ ബജറ്റ്

ജില്ലാ പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അവതരിപ്പിക്കുന്നു.

ജില്ലാ പഞ്ചായത്തിന് 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 306 കോടി രൂപയുടെ ബജറ്റ്. 306,61,10,302 കോടി രൂപയുടെ ബജറ്റാണ് പാസാക്കിയത്. വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അവതരിപ്പിച്ച ബജറ്റില്‍ പി.എ.യു വിഭാഗത്തിന്റെ 176,98,78,000 രൂപയുടെ വരവ് ചെലവ് കണക്കുകള്‍ ഉള്‍പ്പെടെയാണിത്. ആകെ 306,61,10,302 കോടി രൂപയുടെ വരവും 304,88,36,800 കോടി രൂപയുടെ ചെലവും 1,72,73,502 രൂപയുടെ നീക്കിയിരിപ്പുമാണ് ബജറ്റില്‍.  കോവിഡ്-19 പോലുള്ള വൈറസ് രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുടെ സംരക്ഷണത്തിനാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇപ്പോഴത്തെ ഭരണസമിതി 2015-ല്‍ അധികാരമേറ്റശേഷമുള്ള അഞ്ചാമത്തെയും അവസാനത്തേയും ബജറ്റാണിത്. 
ബജറ്റിലെ പ്രധാന പദ്ധതികളും നിര്‍ദേശങ്ങളും ഇവയാണ്.
കാര്‍ഷിക മേഖല – 9,50,00,000/ (ഒമ്പതു കോടി അമ്പത് ലക്ഷം)
1. നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള പൊന്‍കതിര്‍ പദ്ധതി തുടരും.2. കൃഷി യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി കാര്‍ഷിക കര്‍മ്മസേന രൂപീകരിക്കും.3. സുഫലം, സമഗ്രവാഴക്കൃഷി, തെങ്ങുകൃഷി എന്നിവ പ്രോത്സാഹിപ്പിക്കും.4. പഴം-പച്ചക്കറി വിപണനകേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തുടങ്ങും.5. കൊടുമണ്‍ റൈസ് പോലുള്ള പഞ്ചായത്ത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.
മൃഗസംരക്ഷണം, ക്ഷീരവികസനം – 2,20,00,000/(രണ്ടു കോടി ഇരുപത് ലക്ഷം)
1. പാലിന് സബ്സിഡി, മില്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍ അസിസ്റ്റന്‍സ് എന്നിവ നല്‍കും.2. പഞ്ചായത്തുകളില്‍ ആനിമല്‍ ക്രമറ്റോറിയം സ്ഥാപിക്കും.3. മിഷന്‍ നന്ദിനി, എ.ബി.സി പ്രോഗ്രാം എന്നിവ തുടരും.4. കറവപ്പശുക്കളെ വാങ്ങുന്നതിനുള്ള റിവോള്‍വിംഗ് ഫണ്ട് നല്‍കും
മത്സ്യകൃഷി വികസനം – 16,00,000/ (പതിനാറ് ലക്ഷം)
1. അക്വാ സ്‌റ്റോര്‍ സ്ഥാപിക്കും.2. തരിശുപാടശേഖരങ്ങളിലും പാറക്കുളങ്ങളിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കും.
ആരോഗ്യ പരിപാലനം- 14,25,00,000/ (പതിനാലു കോടി ഇരുപത്തി അഞ്ച് ലക്ഷം)
1. ജില്ലാ ആശുപത്രിയില്‍ സ്ഥിരം ഐസലേഷന്‍ വാര്‍ഡ് സ്ഥാപിക്കും.2. ജില്ലാ ആശുപത്രിയില്‍ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കും.3. ജില്ലയില്‍ ട്രൈബല്‍ ഹോമിയോ മൊബൈല്‍ യൂണിറ്റ് പദ്ധതി ആരംഭിക്കും.4. കൊറ്റനാട് ജില്ലാഹോമിയോ ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണം, ലിഫ്റ്റ് നിര്‍മ്മാണം.5. സീതാലയം, സദ്ഗമയ പദ്ധതികള്‍ തുടരും.6. എച്ച്.ഐ.വി, ടി.ബി രോഗികള്‍ക്ക് പോഷകാഹാര വിതരണം തുടരും.7. വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാനിറ്റൈസേഷന്‍, മാസ്‌ക് മുതലായവ വാങ്ങിനല്‍കും.8. ഡി.എം.ഒമാര്‍ക്ക് ആവശ്യമായ വിഹിതം നല്‍കും.9. മെഡിക്കല്‍ ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും നടത്തും.
വിദ്യാഭ്യാസ സംരക്ഷണം- 9,65,45,500/ (ഒമ്പത് കോടി അറുപത്തി അഞ്ച് ലക്ഷത്തി നാല്പത്തയ്യായിരത്തി അഞ്ഞൂറ്)
1. സ്‌കൂളുകളില്‍ ക്ലീന്‍ ടോയ്ലറ്റ് പദ്ധതി, ഹെല്‍ത്ത് ക്ലബ്, യോഗാ ക്ലാസുകള്‍ എന്നിവ നടപ്പാക്കും.2. കൈത്താങ്ങ് വരുന്ന അധ്യയനവര്‍ഷം പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കും ഇതിന്റ പ്രയോജനം ലഭ്യമാകും.3. വിദ്യാവിനോദം പരീക്ഷാപരിശീലന പദ്ധതി ആരംഭിക്കും.4. സ്‌കൂളുകളില്‍ പ്ലസ്ടു തലത്തില്‍ സ്നേഹാമൃതം പദ്ധതി ആരംഭിക്കും (ഒരു നേരത്തെ സൗജന്യ ഭക്ഷണ വിതരണം)5. അങ്കണവാടികള്‍ക്കും ക്രഷുകള്‍ക്കും സഹായം.6. സഫലം പദ്ധതി ഹൈസ്‌കൂളുകള്‍ കുട്ടികള്‍ക്കുവേണ്ടി നടപ്പാക്കും.7. ക്ലാസ് റൂം ലൈബ്രറികള്‍ ഉണ്ടാക്കും.
ഭവന നിര്‍മ്മാണം – 8,50,00,000/ (എട്ട് കോടി അമ്പത് ലക്ഷം)
1. ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതും ഇതേവരെ വീട് ലഭിക്കാത്തതുമായ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരിട്ട് ഭവനനിര്‍മ്മാണത്തിനുള്ള സഹായം സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന പക്ഷം നേരിട്ട്‌നല്‍കും.2. ലൈഫ്മിഷന്‍ പദ്ധതിയിലൂടെയുള്ള ഭവനനിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം തുടരും (ജനറല്‍/എസ്.സി/എസ്.ടി)3. സാമൂഹിക പഠനമുറി നിര്‍മ്മിച്ചു നല്‍കും.
പൊതുമരാമത്ത് – 47,55,50,000/ (നാല്‍പത്തിയേഴ് കോടി അമ്പത്തിഅഞ്ച് ലക്ഷത്തി അമ്പതിനായിരം)
1. റീ ടാറിംഗ്, ഐറീഷ് ഡ്രെയിന്‍, ഓട, കലുങ്ക്, സംരക്ഷണ ഭിത്തി തുടങ്ങിയവ നിര്‍മ്മിക്കും.
തൊഴില്‍മേഖല-177,25,00,000/ (നൂറ്റി എഴുപത്തിയേഴുകോടി ഇരുപത്തി അഞ്ച് ലക്ഷം)
1. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 39,78,299 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. 57,625 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കുടിവെള്ളം 5,00,00,000/ (അഞ്ച് കോടി)
1. 53 ഗ്രാമപഞ്ചായത്തുകളിലും പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍കിണര്‍ റീചാര്‍ജിംഗ്, ടാങ്കുകളും മോട്ടറുകളും സ്ഥാപിക്കും.
ഹരിത കേരളമിഷനുമായി ചേര്‍ന്ന് ജലഗുണ പരിശോധന ലാബ് പദ്ധതിജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലേയും കെമസ്ട്രി ലാബുകള്‍ ഉള്ള സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജലഗുണ പരിശോധന ലാബ് പദ്ധതി ഹരിത കേരളമിഷനുമായി ചേര്‍ന്ന് നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്നു.
മണ്ണ്-ജല സംരക്ഷണം, തോട് നവീകരണം- 2,40,13,803/ (രണ്ടുകോടി നാല്പതു ലക്ഷത്തി പതിമൂവായിരത്തി എണ്ണൂറ്റി മൂന്ന്)
1. തോട് നവീകരണം – സുജലം പദ്ധതി തുടരും
പട്ടികജാതി വികസനം 11,58,61,000/ (പതിനൊന്ന് കോടി അമ്പത്തി എട്ട് ലക്ഷത്തി അറുപത്തോരായിരം )
1. വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക പഠന മുറി, കൗണ്‍സലിംഗ് എന്നിവ നടത്തും.2. ഭവന നിര്‍മ്മാണം സഹായംതുടരും.3. വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി.4. സൗജന്യ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍.5. കോളനികളില്‍ മണ്ണ് സംരക്ഷണ ഭിത്തി.6. റോഡ് നവീകരണം, സമ്പൂര്‍ണ്ണ വൈദ്യുതീകരണം.7. വയോജനങ്ങള്‍ക്ക് സൗജന്യ മരുന്ന് വിതരണം.
പട്ടികവര്‍ഗ ക്ഷേമം 58,50,000/(അമ്പത്തി എട്ടു ലക്ഷത്തി അമ്പതിനായിരം)
1. ഭവന നിര്‍മ്മാണ സഹായം.2. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിതരണവും.3. ബോധവത്ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പ്.4. ട്രൈബല്‍ മൊബൈല്‍ ഹോമിയോ യൂണിറ്റ.്8. സാമൂഹ്യപഠനമുറി, വൈദ്യുതി, കുടിവെള്ളം, മണ്ണുസംരക്ഷണം.
ഭിന്നശേഷി ക്ഷേമം- 2,22,40,000/(രണ്ട് കോടി ഇരുപത്തിരണ്ട് ലക്ഷത്തി നാല്‍പതിനായിരം) 
1. സ്‌കൂളുകളില്‍ ഇവര്‍ക്കായി ഭിന്നശേഷി സൗഹൃദ ശുചിമുറികളും, ക്ലാസ് മുറികളിലേയ്ക്ക് കയറുന്നതിനുള്ള റാമ്പുകളും നിര്‍മ്മിച്ചു നല്‍കും.2. വനിതകള്‍ക്ക് കുടുംബശ്രീ മുഖേന സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് സഹായം.3. ട്രൈ സ്‌കൂട്ടര്‍, ലാപ്ടോപ്പ്, ശ്രവണസഹായ ഉപകരണങ്ങള്‍, വാക്കിംഗ് സ്റ്റിക്ക്, ബ്രെയിലി ഉപകരണങ്ങള്‍ തുടങ്ങിയവ നല്‍കും.
വൃദ്ധജനക്ഷേമം – 1,80,00,000/ (ഒരു കോടി എണ്‍പതു ലക്ഷം)
1. സൗജന്യമരുന്നു വിതരണം.2. പാലിയേറ്റീവ് ഹോം സര്‍വീസ്.3. പകല്‍വീട് പദ്ധതിക്ക് സഹായം പരിഗണിക്കും.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം- 3,89,50,000/ (മൂന്നു കോടി എണ്‍പത്തി ഒമ്പത് ലക്ഷത്തി അമ്പതിനായിരം )
1. സ്ത്രീ ശാക്തീകരണം, കുടുംബശ്രീയെ ശക്തിപ്പെടുത്തല്‍.2. സ്വയംതൊഴില്‍ പരിശീലനം.3. പാലിയേറ്റീവ് കെയര്‍.4. അങ്കണവാടി, ക്രഷുകള്‍ എന്നിവയ്ക്ക് ധനസഹായം5. ഷീ ടോയ്ലറ്റ് നിര്‍മ്മാണം, ശുചീകരണം
ചെറുകിട വ്യവസായം 93,00,000/ (തൊണ്ണൂറ്റി മൂന്ന് ലക്ഷം)
1. വായ്പാ സഹായം2. പ്രകൃതി മിത്രം പദ്ധതി – തുണി സഞ്ചി നിര്‍മ്മാണ പരിശീലനവും വിപണനവും
ഊര്‍ജ്ജ വികസനം 1,10,00,000/ (ഒരു കോടി പത്ത് ലക്ഷം)
1. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍.2. തെരുവു വിളക്കുകള്‍ക്കുള്ള ലൈന്‍ എക്സ്റ്റന്‍ഷന്‍ തുടരും.
സ്പോര്‍ട്സ് – യുവജനക്ഷേമം – 1,00,00,000/ (ഒരു കോടി)
1. സ്‌കൂളുകളില്‍ മിനി ജിംനേഷ്യം, യോഗാക്ലാസുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, കളിസ്ഥല നവീകരണം.2. ലഹരിവിമുക്ത ബോധവത്ക്കരണം.3. പൊതുസ്ഥലങ്ങളില്‍ വ്യായാമ കേന്ദ്രങ്ങള്‍.
വിനോദം-കല-സാഹിത്യം സാംസ്‌കാരിക വിഭാഗം 1,68,00,000/ (ഒരു കോടി അറുപത്തി എട്ട് ലക്ഷം രൂപ)
1. അയിരൂര്‍ കഥകളി ഗ്രാമം, ആറന്മമുള വഞ്ചിപ്പാട്ട് കളരി എന്നിവയ്ക്കുള്ള ഗ്രാന്റ് തുടരും.2. ഗ്രന്ഥശാലകളുടെ നവീകരണം.3. പടയണി, വേലകളി തുടങ്ങിയ പ്രാചീന കലാരൂപങ്ങളുടെ പ്രോത്സാഹനം.4. ജില്ലാ കേരളോത്സവം.5. നാലുമണിക്കാറ്റ് പദ്ധതി തുടരും.
ശുചിത്വം – മാലിന്യ സംസ്‌ക്കരണം 3,30,00,000/ (മൂന്ന് കോടി മുപ്പതു ലക്ഷം)
1. ശ്മശാന നവീകരണം.2. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍.3. അനിമല്‍ ക്രിമറ്റോറിയം.4. ആധുനിക മീറ്റ് പ്ലാന്റ.്5. ക്ലീന്‍ പമ്പാപദ്ധതി
ഓഫീസ് നിര്‍വഹണം 2,04,00,000/ (രണ്ടു കോടി നാല് ലക്ഷം)
1. ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണം.2. വെര്‍ച്വല്‍ ക്ലാസ് റൂം, ലൈബ്രറി, റെക്കാര്‍ഡ് റൂം തുടങ്ങിയവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്ററിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എലിസബത്ത് അബു, കെ.ജി അനിത, റെജിതോമസ്, ലീലാ മോഹന്‍, അംഗങ്ങളായ പി.വി വര്‍ഗീസ്, എസ്.വി സുബിന്‍, ആര്‍.ബി രാജീവ്കുമാര്‍, ടി. മുരുകേശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോണ്‍സണ്‍ പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.