Sunday, October 13, 2024
HomeKeralaജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും

ജലാശയ മലിനീകരണം: കൊച്ചി, കൊല്ലം കോർപറേഷനുകൾക്ക് എതിരെ നടപടി വന്നേക്കും

ആലപ്പുഴ ∙ അഷ്ടമുടി, വേമ്പനാട് കായലുകളിലെയും പെരിയാറിലെയും മലിനീകരണത്തിന്റെ പേരിൽ കൊച്ചി, കൊല്ലം കോർപറേഷനുകൾക്കും 15 നഗരസഭകൾക്കുമെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കർശന നടപടി ഉണ്ടായേക്കും. മലിനീകരണം തടയാൻ ഈ തദ്ദേശസ്ഥാപനങ്ങൾ എടുത്ത നടപടികൾ തൃപ്തികരമല്ലെന്ന ട്രൈബ്യൂണലിന്റെ വിലയിരുത്തലിനെ തുടർന്നാണിത്.
ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴയിട്ട രീതിയിൽ ഈ വിഷയത്തിലും സ്ഥാപനങ്ങൾക്കെതിരെ വൻതുക പിഴ ചുമത്താൻ സാധ്യതയുണ്ടെന്നാണു സംസ്ഥാന സർക്കാരിലെ ഉന്നതർ നൽകുന്ന സൂചന. ജില്ലാ തലത്തിൽ വരെ ട്രൈബ്യൂണൽ നേരിട്ടു പരിശോധന നടത്താനും ആലോചനയുണ്ട്.

റിപ്പോർട്ട് തേടിയത് ഈ നഗരസഭകളോട്
ആലപ്പുഴ, ചേർത്തല, മരട്, തൃപ്പൂണിത്തുറ, വൈക്കം, കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, ആലുവ, ഏലൂർ, അങ്കമാലി, കളമശേരി, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ നഗരസഭകളോടുമാണു റിപ്പോർട്ട് തേടിയത്. തദ്ദേശഭരണ (നഗരം) ഡയറക്ടർ വഴിയാണ് റിപ്പോർട്ട് നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments