50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിൾ ന്യൂയോർക്കിൽ ലേലം ചെയുന്നു

The 'Codex Sassoon' bible is displayed at Sotheby's in New York on February 15, 2023. - According to Sotheby's the Codex Sassoon is the earliest and most complete Hebrew Bible ever discovered and will be offered for auction with an estimate of 30-50 million US dollars, making it the most valuable printed text or historical document ever offered. (Photo by Ed JONES / AFP)

ന്യൂയോര്‍ക്ക്:1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്. 1970-കളിൽ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഏഴ് കൈയെഴുത്തുപ്രതികൾ നാഷണൽ ലൈബ്രറിക്കു  വാങ്ങാൻ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണൽ ലൈബ്രറിയിലെ ശേഖരണ മേധാവി റാക്വൽ യുകെലെസ് പറഞ്ഞു. എന്നാൽ  ഈ മഹത്തായ നിധി അന്ന് വാങ്ങുവാൻ കഴിഞ്ഞില്ല . ഇപ്പോൾ ഇതു നിങ്ങൾക്കു വീട്ടിലേക്ക് കൊണ്ടുപോകാനുള്ള സുവർണ  അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും യുകെലെസ് പറഞ്ഞു

ആദ്യകാല ഹീബ്രു ബൈബിള്‍ ലേലത്തിലൂടെ 50മില്യന്‍ ഡോളര്‍ വരെ നേടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പഴക്കമുള്ള പൂര്‍ണ്ണമായ ഹീബ്രു ബൈബിളെന്ന് സോത്ത്‌ബൈസ് വിശേഷിപ്പിക്കുന്ന ഈ ബൈബിള്‍ ന്യൂയോർക്കിൽ വെച്ച് മെയ് മാസത്തിലാണ് ലേലം ചെയ്യുന്നത്. 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ഡോളര്‍ വരെ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.1942-ല്‍ മരിക്കുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ എബ്രായ കൈയെഴുത്തുപ്രതികളുടെ ശേഖരം സ്വന്തമാക്കിയ ഡേവിഡ് സോളമന്‍ സാസൂണിന്റെ പേരിലാണ് കോഡെക്സ് സാസൂണ്‍ അറിയപ്പെടുന്നത്.

50 ദശലക്ഷം ഡോളറിന് വിറ്റു പോയാല്‍ അതും ചരിത്രമാകും. കയ്യെഴുത്തു പ്രതിയുടെ പുസ്തകരൂപമാണ് കോഡെക്‌സ്. ഇത് ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ചെലവേറിയ പുസ്തകമോ കൈയെഴുത്തു പ്രതിയോ ആകും ഇത്. ആധുനിക ഇസ്രായേലിലോ സിറിയയിലോ ഏകദേശം 900 എ.ഡി.യിലാണ് കോഡെക്‌സ് സാസൂണ്‍ സൃഷ്ടിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. 1929-ല്‍ ആണ് സാസൂണ്‍ ഇത് ഏറ്റെടുത്തത്.

“ഈ കാലഘട്ടത്തിലെ മൂന്ന് പുരാതന ഹീബ്രു ബൈബിളുകൾ ഉണ്ട്,” ഇസ്രായേലിലെ ബാർ ഇലാൻ യൂണിവേഴ്സിറ്റിയിലെ ബൈബിൾ പഠന പ്രൊഫസറായ യോസെഫ് ഓഫർ പറഞ്ഞു: പത്താം നൂറ്റാണ്ടിലെ കോഡെക്സ് സാസൂണും അലപ്പോ കോഡക്സും, 11-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലെനിൻഗ്രാഡ് കോഡെക്സും.ചാവുകടൽ ചുരുളുകളും ഒരുപിടി  ആദ്യകാല മധ്യകാല ഗ്രന്ഥങ്ങളും മാത്രമാണ് പഴയത്, കൂടാതെ “ഒരു മുഴുവൻ ഹീബ്രു ബൈബിളും താരതമ്യേന അപൂർവമാണ്,” അദ്ദേഹം പറഞ്ഞു.

കൈയെഴുത്തുപ്രതിയെക്കുറിച്ചുള്ള ഒരു കുറിപ്പ് കഴിഞ്ഞ നൂറ്റാണ്ടുകളിൽ അതിന്റെ ഉടമകളെകുറിച്ചുള്ള  വിവരങ്ങൾ വെളിപ്പെടുത്തുന്നു  : ഖലഫ് ബെൻ എബ്രഹാം എന്ന് പേരുള്ള ഒരാൾ അത് ഐസക് ബെൻ എസെക്കിയേൽ അൽ-അത്തറിന് നൽകി, അദ്ദേഹം അത് തന്റെ മക്കളായ എസെക്കിയേലിനും മൈമോനും നൽകിഎന്നാണ് വിശ്വസിക്കപ്പെടുന്നത്