പെട്രോൾ – ഡീസൽ വില എക്കാലത്തെയും ഉയർന്ന വിലയിൽ

petrol pump

പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപയിലെത്തി. 2013 സെപ്റ്റംബറിന് ശേഷം പെട്രോൾ വില ഈ നിലവാരത്തിലെത്തുന്നത് ആദ്യമായാണ്. ഡീസൽ വില സർവകാല റെക്കോഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്‌ക്ക്‌ വില കൂടിയതാണു വിലക്കയറ്റത്തിനു പിന്നില്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്‌. 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ ഒന്‍പത്‌ തവണയാണു എക്‌സൈസ്‌ തീരുവ കൂട്ടിയത്‌.