Wednesday, April 24, 2024
HomeKeralaജനാതിപത്യ അവകാശം രേഖപ്പെടുത്തിയ വോട്ടര്‍മാരെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രി

ജനാതിപത്യ അവകാശം രേഖപ്പെടുത്തിയ വോട്ടര്‍മാരെ അഭിനന്ദിച്ചു കൊണ്ട് മുഖ്യമന്ത്രി

ലോകസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ജനാതിപത്യ അവകാശം രേഖപ്പെടുത്തിയ വോട്ടര്‍മാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സംസ്ഥാനത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വോട്ടർമാരെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രോഗശയ്യയില്‍ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളം പേര്‍ വോട്ട് ചെയ്യാനെത്തി. ഈ ഉയര്‍ന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

വലിയ തോതില്‍ ബൂത്തുകളിലെത്തി ജനാധിപത്യാവകാശം വിനിയോഗിച്ച വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നു. രോഗശയ്യയില്‍ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളം പേര്‍ വോട്ട് ചെയ്യാനെത്തി. ഈ ഉയര്‍ന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള സഹകരണവും രാഷ്ട്രീയബോധവുമാണ് ജനാധിപത്യം നിലനില്‍ക്കുമെന്നതിന്റെ ഉറപ്പ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments