വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ഏഴ് പേര്‍ കുഴഞ്ഞുവീണ് മരിച്ചു

unburried dead

വോട്ട് രേഖപ്പെടുത്താന്‍ എത്തിയ ഏഴ് പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാര്‍വതി മന്ദിരത്തില്‍ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടില്‍ ത്രേസ്യാ കുട്ടി (72) ,മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ (74) തുടങ്ങിയവരാണ് മരിച്ചത്. വോട്ട്‌ചെയ്യാന്‍ ക്യൂ നിന്ന തലശേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ എകെ മുസ്തഫ കുഴഞ്ഞുവീണ് മരിച്ചു.
ചൊക്ലി രാമവിലാസം ഹൈസ്‌കൂളില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുന്നതിനിടെയാണ് മാറോളി സ്വദേശി വിജയി കുഴഞ്ഞ് വീണ് മരിച്ചത്.
മാവേലിക്കര കണ്ടിയൂര്‍ ശ്രീരാമകൃഷ്ണ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ വന്നപ്പോഴാണ് പ്രഭാകരന്‍ കുഴഞ്ഞുവീണ് മരിച്ചത്. പാറപ്പുറം കുമാരനാശാന്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിപ്പോഴാണ് ത്രേസ്യാക്കുട്ടി കുഴഞ്ഞുവീണത്. വടശ്ശേരിക്കര പേഴുംപാറ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കവേയാണ് പേഴുംപാറ സ്വദേശി ചാക്കോ മത്തായി കുഴഞ്ഞ് വീണ് മരിച്ചത്.

വോട്ട് ചെയ്ത് മടങ്ങവേയാണ് ശ്രീകണ്ഠപുരം ചുഴലി 89-ാം നമ്ബര്‍ ബൂത്തില്‍ പിവി വേണുഗോപാല്‍ മാരാര്‍ കുഴഞ്ഞു വീണ് മരിച്ചത്. കൊല്ലം കിളികൊല്ലൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മണി പോളിങ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.