നടന്‍ ദിലീപിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോളിംഗ് ഓഫീസര്‍ക്ക് പണി കിട്ടി

dileep advocate

വോട്ടിങ്ങിനെത്തിയ നടന്‍ ദിലീപിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പോളിംഗ് ഓഫീസര്‍ക്ക് പണി കിട്ടി . സെല്ഫിയെടുക്കാനായി ഇവര്‍ ബൂത്തിന് പുറത്തിറങ്ങിയതിനെതിരെ വിവാദം ശക്തമാകുന്നു. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ദിലീപ് അമ്മ, സഹോദരന്‍, സഹോദര ഭാര്യ എന്നിവരോടൊപ്പം പാലസ് റോഡിലെ ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം. ദിലീപ് വോട്ട് ചെയ്ത് മടങ്ങുമ്ബോള്‍ വനിതാ പോളിംഗ് ഓഫീസര്‍ ബൂത്തിന് പുറത്തിറങ്ങി ദിലീപുമായി സെല്ഫിയെടുക്കുകയായിരുന്നു. സംഭവത്തില്‍ വന്‍ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം ഉയരുന്നത്. അതെ സമയം വോട്ട് ചെയ്യാനെത്തിയവരും ദിലീപിനൊപ്പം സെല്‍ഫിക്കായി വട്ടം കൂടി. ആരാധകര്‍ക്കൊപ്പം സന്തോഷപൂര്‍വം സെല്‍ഫിയെടുത്ത ശേഷമാണ് ദിലീപ് സ്ഥലംവിട്ടത്.