എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

വാഷിങ്ടന്‍ ഡിസി : ജോ ബൈഡന്‍ ഭരണ കൂടത്തിന്റെ സുപ്രധാന വിഭാഗമായ ഫുഡ്ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവിനു മുന്‍ഗണന. എഫ്ഡിഎയില്‍ മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഗായത്രി റോക്കറ്റ് ഫാര്‍മസി കൂട്ടല്‍സിന്റെ വൈസ് പ്രസിഡന്റും, ഗ്ലോബല്‍ പ്രോഡക്ട് ഹെഡുമായാണു പ്രവര്‍ത്തിച്ചുവരുന്നത്. ഈ പ്രവര്‍ത്തി പരിചയമാണ് ബൈഡന്‍ ഇവരെ എഫ്ഡിഎ കമ്മീഷണറായി നിയമിക്കുമെന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കയിലെ ഓര്‍ഫന്‍ പ്രോഡക്റ്റ്‌സ് ഡവലപ്പ്‌മെന്റ് ഓഫിസ് ഡയറക്ടറായും ഗായത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഫ്ഡിഎ ഓഫ് ചീഫ് കോണ്‍സുല്‍ ഓഫിസ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഗായത്രി ലോയര്‍ എന്നനിലയില്‍ വിദഗ്ദ നിയമോപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വാഷിങ്ടന്‍ ലോ ഫേമിലെ അറ്റോര്‍ണിയായിട്ടാണ് ഗായത്രി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പെന്‍സില്‍വാനിയ ലോ സ്‌കൂളില്‍ നിന്നും നിയമ ബിരുദവും പെന്‍സില്‍വാനിയ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് ബയോഎത്തിക്‌സില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 2021 ജനുവരി 20 മുതല്‍ എഫ്ഡിഎ ആക്ടിംഗ് കമ്മീഷനറായി ജാനറ്റ് വുഡലോക്കാണ് ചുമതല വഹിക്കുന്നത്. ബൈഡന്‍ ഭരണത്തില്‍ കാബിനറ്റ് റാങ്കില്‍ ഇതുവരെ ഒരൊറ്റ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും  ഉള്‍പ്പെട്ടിട്ടില്ല.  വൈസ് പ്രസിഡന്റ് കമല ഹാരിസ് മാത്രമാണ് ഇന്ത്യന്‍ വംശജയെന്നു വേണമെങ്കില്‍ പറയാം.