Thursday, April 25, 2024
HomeKeralaഡിഐജി സീരിയൽ നടിക്കൊപ്പം യാത്ര; അന്വേഷണം പ്രഖ്യാപിച്ചു

ഡിഐജി സീരിയൽ നടിക്കൊപ്പം യാത്ര; അന്വേഷണം പ്രഖ്യാപിച്ചു

ഔദ്യോഗിക വാഹനത്തിൽ ഡിഐജി സീരിയൽ നടിക്കൊപ്പം യാത്ര ചെയ്ത സംഭവം വിവാദമായപ്പോൾ അന്വേഷണം. ജയിൽ ഡിഐജി പ്രദീപിനെതിരെയാണ് അന്വേഷണം. ആർ. ശ്രീലേഖയാണ് ദക്ഷിണ മേഖലാ ഡിഐജി ബി. പ്രദീപിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജയിൽദിനാഘോഷത്തോടനുബന്ധിച്ചു കഴിഞ്ഞ മാർച്ചിൽ പത്തനംതിട്ടയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നടിയുമായി, ഡിഐജി ഔദ്യോഗിക വാഹനത്തിൽ യാത്രചെയ്തുവെന്നാണ് ആക്ഷേപം. ഇത് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജയിൽ ഐജിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. കറുത്തമുത്ത്, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ട നടിയാണ് ഡിഐജിയ്ക്ക് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments