കെ.എം മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പു കമ്മറ്റി

K M Mani

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡി. വിജയകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി 24ന് ചെങ്ങന്നൂരിലെത്തുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പു കമ്മറ്റി ചെയര്‍മാന്‍ കെ.എന്‍ വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.കെ.എം മാണിക്കൊപ്പം പി.ജെ ജോസഫ്, എംപിമാരായ ജോസ്.കെ. മാണി, ജോയ് എബ്രഹാം, എംഎല്‍എമാരായ സി.എഫ് തോമസ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ്, റോയി അഗസ്റ്റിന്‍ എന്നിവരും  തെരെഞ്ഞെടുപ്പു പ്രചാരണത്തിന് മണ്ഡലത്തില്‍ എത്തും. 24ന് ചെങ്ങന്നൂര്‍ മാക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന തെരെഞ്ഞെടുപ്പു പ്രചാരണത്തിനുള്ള പൊതുയോഗത്തില്‍ കെ.എം മാണി പ്രസംഗിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ കേരളകോണ്‍ഗ്രസ് എമ്മിന്റെ നേതാക്കളും പ്രവര്‍ത്തകരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനായി രംഗത്തുണ്ടാകുമെന്നും കേരളകോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.