ഇന്ത്യയിൽ തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം

sun

ഇന്ത്യയിൽ തീവ്രമായ ഉഷ്ണതരംഗമുണ്ടാകുമെന്ന് പഠനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി(ഐഐറ്റിഎം) നടത്തിയ പഠനത്തിലാണ് ചൂട് ഇനിയും വര്‍ധിക്കുമെന്ന് കണ്ടെത്തിയത്. എല്‍ നിനോ പ്രതിഭാസമാണ് ഉഷ്ണതരംഗത്തിന് കാരണമാകുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

മണ്ണിന്റെ നനവില്‍ ഉണ്ടായ കുറവും ഭൂമിയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ചൂട് പ്രവഹിക്കുന്നതും ഉഷ്ണതരംഗത്തിന്റെ തീവ്രത കൂടുന്നതിന് കാരണമാകും. 2020 മുതല്‍ 2064 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും.

പ്രശസ്ത ഇന്റര്‍നാഷണല്‍ ജേണലായ ക്ലൈമറ്റ് ഡൈനാമിക്‌സിലാണ് ‘ഫ്യൂച്ചര്‍ പ്രൊജക്ഷന്‍സ് ഓഫ് ഹീറ്റ് വേവ്‌സ് ഓവര്‍ ഇന്ത്യ ഫ്രം സിഎംഐപി5 മൊഡ്യൂള്‍സ്’ എന്ന് പേരുനല്‍കിയ പഠനത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്.