മോദി ജയിച്ചു. പോരാട്ടം തുടരണം. ആത്മവിശ്വാസം നഷ്ടപ്പെടരുത്- രാഹുല്‍

 അമേഠിയിലെ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധിയെ ബഹുമാനിക്കുന്നെന്നും സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നെന്നും ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്കു തെറ്റായെന്നു തോന്നുന്ന കാര്യങ്ങള്‍ ഇന്നു ചര്‍ച്ച ചെയ്യാനുള്ള സമയമല്ല. ജനങ്ങള്‍ നരേന്ദ്രമോദിയാവണം തങ്ങളുടെ പ്രധാനമന്ത്രിയെന്നു തീരുമാനിച്ചു കഴിഞ്ഞു. ഒരു ഇന്ത്യക്കാരനെന്നുള്ള നിലയില്‍ ഞാനതിനെ ബഹുമാനിക്കുന്നു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണു നടന്നത്. അതില്‍ മോദി ജയിച്ചു. പോരാട്ടം തുടരണം. ആത്മവിശ്വാസം നഷ്ടപ്പെടരുത്.- രാഹുല്‍ പറഞ്ഞു.