ഓസ്റ്റിന്‍ : ടെക്‌സസ് സുപ്രീം കോടതി ജഡ്ജി ഡെബ്ര ലെര്‍മാന്‍ (ഉഋആഞഅ ഘഋഒഞങഅച) ഭര്‍ത്താവ് ഗ്രോഗ് എന്നിവര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് .. ടെക്‌സസില്‍ ഹൈ റാങ്കിലുള്ള (ഉയര്‍ന്ന സ്ഥാനത്തുള്ള) ഒരാള്‍ക്ക് കൊറോണ വൈറസ് കണ്ടെത്തുന്നത് ആദ്യമായാണ്.
കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്റ്റിനിലുള്ള ഡ്രൈവ് ത്രു ടെസ്റ്റിങ്ങ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഒരാഴ്ചയായി ശരീരവേദനയും ചെറിയ പനിയും അനുഭവപ്പെട്ടിരുന്നതായി ഇവര്‍ പറയുന്നു. മാര്‍ച്ച് മുതല്‍ കൊറോണ വൈറസിനെതിരെ അതീവ ജാഗ്രത പുലര്‍ത്തുകയും സ്റ്റേ അറ്റ് ഹോം ഉത്തരവ് കര്‍ശനമായി പാലിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നപ്പോള്‍ പോലും മാസ്കും ഗ്ലൗസും ധരിച്ചിരുന്നതായും ഇവര്‍ പറയുന്നു.
പിന്നെ വൈറസ് എങ്ങനെ ശരീരത്തില്‍ കയറി പറ്റിയെന്നത് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് പറഞ്ഞു. ടെക്‌സസ് സുപ്രീം കോടതി കേസുകള്‍ കോടതിയില്‍ ഹാജരാകാതെ വീട്ടിലിരുന്നാണ് കേള്‍ക്കുന്നത്. ജഡ്ജിയുടെ ട്വീറ്ററിലാണ് രോഗ വിവരം പരസ്യമാക്കിയിരിക്കുന്നത്.