Thursday, March 28, 2024
HomeNationalസോഷ്യൽ മീഡിയ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ കേന്ദ്രം

സോഷ്യൽ മീഡിയ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ കേന്ദ്രം

ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സോഷ്യൽ മീഡിയ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ സംവിധാനമേർപ്പെടുത്തുന്നു. സുരക്ഷാ ഏജൻസികളുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും യോഗം ഡൽഹിയിൽ ചേർന്ന് ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു.

നിലവിൽ സോഷ്യൽ മീഡിയക്കു കാര്യമായ നിയന്ത്രണങ്ങളില്ല. ഇവയ്ക്കു വ്യക്തമായ മാർഗ നിർദേശങ്ങൾ രൂപപ്പെടുത്തുകയാണു ലക്ഷ്യം. രാജ്യതാൽപര്യത്തിനെതിരായി സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്താൻ ചില ഭീകര സംഘടനകൾ നീക്കം നടത്തിയ സാഹചര്യത്തിൽ കേന്ദ്രനീക്കത്തിനു പ്രാധാന്യമേറെയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments