സ്കൂള്‍ ശൗചാലയത്തിനുള്ളില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് ബല്സറില് നിന്നും പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം സ്കൂളില്‍നിന്നും മുളക് പൊടിയും ഏഴോളം മാരകായുധങ്ങളുമടങ്ങിയ പ്രതിയുടേത് എന്ന് സംശയിക്കുന്ന ബാഗ് കണ്ടെടുത്തിരുന്നു. വിദ്യാര്‍ഥിയെ ഇപ്പോള്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. വെള്ളിയാഴ്ച വൈകുന്നേരമാണ് ഗുജറാത്തിലെ വഡോദരയിലുള്ള സ്കൂളിലെ ഒന്നാം നിലയിലെ ശൗചാലയത്തില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍ മറ്റു കുട്ടികള്‍ കണ്ടെത്തിയത്. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു. കുത്താനുപയോഗിച്ചതെന്ന് കരുതുന്ന 12 ഇഞ്ച് നീളമുള്ള കത്തിയും കണ്ടെത്തിയിരുന്നു.
ശൗചാലയത്തിനുള്ളില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ
RELATED ARTICLES