Tuesday, April 16, 2024
HomeKeralaവിദേശ വനിതയുടെ കൊലപാതകം; സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും ഭര്‍ത്താവ് ആന്‍ഡ്രൂ

വിദേശ വനിതയുടെ കൊലപാതകം; സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും ഭര്‍ത്താവ് ആന്‍ഡ്രൂ

കോവളത്ത് ലിത്വേനിയന്‍ സ്വദേശിനിയുടെ കൊലപാതകത്തില്‍ സര്‍ക്കാറിനെതിരെയും പൊലീസിനെതിരെയും ആഞ്ഞടിച്ച്‌ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാന്‍. ബന്ധുക്കള്‍ ആവശ്യപ്പെട്ടെന്നപേരില്‍ മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകം നടന്നതിനുശേഷം സംഭവിച്ചതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ആന്‍ഡ്രൂ സംസ്ഥാന സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്. നിലവില്‍ പിടിയിലായവരാണ് യാഥാര്‍ഥ പ്രതികളെന്ന് തോന്നുന്നില്ല. ആരെയെങ്കിലും മുന്നില്‍ നിര്‍ത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസിന് താല്‍പര്യം. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ ആറിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതിനെതുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുപോലും മൃതദേഹം സംസ്കരിച്ചത് സര്‍ക്കാറി​െന്‍റ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഒരിക്കലും ഇത്തരം കേസുകളില്‍ കുടുംബക്കാര്‍ ആവശ്യപ്പെട്ടാല്‍പോലും മൃതദേഹം സംസ്കരിക്കാന്‍ പാടില്ലെന്ന് സര്‍ക്കാറിനും പൊലീസിനും അറിയാവുന്നതാണ്. മൃതദേഹം ദഹിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മനുഷ്യാവകാശ കമീഷ‍‍​െന്‍റ ഉത്തരവ് ഡി.ജി.പിക്ക് നേരിട്ട് കൈമാറിയെങ്കിലും ഒപ്പിട്ട് വാങ്ങാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന് 45 മിനിറ്റിനുശേഷം മൃതദേഹം സംസ്കരിച്ചു. സംസ്‌കാരചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക് ചെയ്തു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ല. എന്നിട്ടും ദഹിപ്പിച്ചത് അന്വേഷണം ഇവിടം കൊണ്ട് നിര്‍ത്താനുള്ള സര്‍ക്കാറി​െന്‍റ ഗൂഢ ഉദ്ദേശ്യത്തി​െന്‍റ ഭാഗമാണ്. പോസ്​റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് റിപ്പോര്‍ട്ടിലോ മൃതദേഹത്തി​െന്‍റ പഴക്കം പറയുന്നില്ല. കെമിക്കല്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്ബ് സംസ്കരിക്കുകയായിരുന്നു. കേസ്​ ഒതുക്കിത്തീര്‍ക്കാന്‍ ടൂറിസം വകുപ്പി​െന്‍റ ഭാഗത്തുനിന്ന് തുടരെ ശ്രമങ്ങള്‍ ഉണ്ടായി. കുറച്ച്‌ പണവും കൊടുത്ത് സഹോദരിയെ പറഞ്ഞയച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍നിന്നാണ്. പൊലീസ് ഒരുകാര്യവും തന്നോട് പങ്കുവെക്കാന്‍ തയാറായില്ലെന്നും ആന്‍ഡ്രൂ ആരോപിക്കുന്നു. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിക്കാന്‍ ശ്രമമുണ്ടായി. കേസില്‍ അറസ്​റ്റിലായവര്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ല. ഇത്തരത്തിലുള്ളവരുടെ കൂടെ ത‍‍​െന്‍റ ഭാര്യ പോയി എന്നത് വിശ്വസിക്കാനാകില്ല. പരിചയമില്ലാത്തവരുമായി അവര്‍ ഇടപഴകാറില്ല. അവരെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം കണ്ടല്‍ക്കാട്ടില്‍ കൊണ്ടിട്ടതാകാം. കണ്ടല്‍ക്കാട്ടില്‍ കൈരേഖകള്‍ തിരയുന്ന പൊലീസ് ത‍‍​െന്‍റ ഭാര്യയുടെ നഷ്​ടപ്പെട്ട എട്ട് പല്ലുകള്‍ കണ്ടെത്തിയിട്ടില്ല. നീതി ലഭിച്ചില്ലെങ്കില്‍ അന്താരാഷ്​ട്ര കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ജോര്‍ദാന്‍ വ്യക്തമാക്കി. അഡ്വ. ഡാനി ജെ. പോളും വാര്‍ത്തസമ്മേളത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments