Friday, March 29, 2024
HomeKeralaകേരള കോണ്‍ഗ്രസിലെ തര്‍ക്കം; യു.ഡി.എഫ് നാളെ ജോസ് കെ.മാണിയുമായി സമവായ ചര്‍ച്ച നടത്തും

കേരള കോണ്‍ഗ്രസിലെ തര്‍ക്കം; യു.ഡി.എഫ് നാളെ ജോസ് കെ.മാണിയുമായി സമവായ ചര്‍ച്ച നടത്തും

കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ യു.ഡി.എഫ് നാളെ ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് യു.ഡി.എഫ് മുന്‍കൈയെടുത്ത് തിങ്കളാഴ്ച ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

അതേസമയം ആരും ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് ജോസ് കെ. മാണി കോട്ടയത്ത് പ്രതികരിച്ചു. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പങ്കെടുക്കുമെന്നും സമവായത്തിനാണ് തങ്ങള്‍ക്കും താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ”ഇതുവരെ ചര്‍ച്ചയ്ക്ക് ക്ഷണം കിട്ടിയിട്ടില്ല. വിളി വരട്ടെ, എന്നിട്ട് നോക്കാം. രണ്ടിലച്ചിഹ്നം നല്‍കുന്നത് ഒരു വ്യക്തിയല്ലല്ലോ, തിരഞ്ഞെടുപ്പ് കമ്മീഷനല്ലേ? അത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തീരുമാനിക്കട്ടെ. സമവായത്തിന് കേരളാ കോണ്‍ഗ്രസ് ഒരിക്കലും എതിരല്ല. ഒന്നിച്ചു നില്‍ക്കണം എന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നത്” ജോസ് കെ.മാണി പറഞ്ഞു.

അതേസമയം ഞായറാഴ്ച ജോസ് കെ.മാണി വിഭാഗം കോട്ടയത്ത് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. മീഡിയ കോര്‍ഡിനേറ്റര്‍ വിജയന്‍ തോമസിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ 99 സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളില്‍ 62 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ അവകാശവാദം. ഇതില്‍ 59 പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും മാണിവിഭാഗം നേതാക്കള്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് വിനിതാ വിഭാഗവും പിളര്‍ന്നു. വനിത കേരള കോണ്‍ഗ്രസ് (എം) അദ്ധ്യക്ഷ ഷീല സ്റ്റീഫന്‍ പി.ജെ.ജോസഫിന് പിന്തുണ പ്രഖ്യാപിച്ച്‌ സമവായ നീക്കങ്ങള്‍ക്ക് തടസം നിന്ന് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചത് ജോസ് കെ മാണി വിഭാഗമാണെന്നു വനിതാ സമ്മേളനം കുറ്റപ്പെടുത്തി. പി.ജെ ജോസഫിന്റെയും, സി എഫ് തോമസിന്റെയും ഒപ്പം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് വനിതാ കേരള കോണ്‍ഗ്രസ്‌ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments