എടിഎം കൗണ്ടറില്‍ മുഖം മൂടി ധരിച്ച്‌ നില്‍ക്കുന്ന രണ്ട് പേര്‍ പിടിയില്‍

എടിഎം തുക

എടിഎം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍. എറണാകുളം കൂത്താട്ടുകുളത്ത് എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ കോതമംഗലം, കൊല്ലം സ്വദേശികളാണ് പിടിയിലായത്. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

ടിബി ജംഗ്ഷനിലുള്ള ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ മുഖം മൂടി ധരിച്ച്‌ നില്‍ക്കുന്ന രണ്ട് പേരെ നാട്ടുകാരില്‍ ഒരാള്‍ കണ്ടു. തുടര്‍ന്ന് നാട്ടുകാര്‍ എല്ലാം ചേര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും ഇവര്‍ പിടിയിലാവുകയുമായിരുന്നു.

അന്വേഷണത്തില്‍ എടിഎമ്മില്‍ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് കണ്ടെത്തി. ഇരുവരേയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.