വലിയ പന്തൽ തകർന്നുവീണ് 14 പേര്‍ മരിച്ചു; നിരവധി പേർ ഗുരുതര നിലയിൽ

pandal

രാജസ്ഥാനിലെ ബാർമറിൽ വലിയ പന്തൽ തകർന്നുവീണ് 14 പേര്‍ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. 24 പേരെ സമീപത്തെ ആശുപത്രികളി‌‌ല്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബാർമറിലെ റാണി ബാട്ടിയാനി ക്ഷേത്രത്തിൽ ഒരു ചടങ്ങിന്‍റെ ഭാഗമായി സജ്ജീകരിച്ച പന്തൽ കനത്ത മഴയിലും കാറ്റിലും നിലംപൊത്തുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ മിക്തവരുടെയും നില ഗുരുതരമാണ്. അപകടവിവരം അറിഞ്ഞെത്തിയ മുതിർ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അതിനിടെ, അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സംഭവം നിർഭാഗ്യകരമെന്നും മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.