റാന്നിയിൽ പമ്പാനദിയിൽ പള്ളിക്കമുരുപ്പ് കടവിൽ പെൺകുട്ടിയെ കാണാതായി

river

റാന്നിയിൽ പമ്പാനദിയിൽ ചെളിയിൽ പുതഞ്ഞ് പെൺകുട്ടിയെ കാണാതായി. ചങ്ങനാശേരി തൃക്കൊടിത്താനം കടവുങ്കൽ ബാലന്‍റെ മകൾ സൂര്യയെ (18) ആണ് കാണാതായത്. റാന്നിയിൽ ബന്ധുവീട്ടിൽ എത്തിയതാണ് സൂര്യ. വസ്ത്രം കഴുകാൻ ഇറങ്ങിയപ്പോൾ ചെളിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. പമ്പാനദിയിൽ പള്ളിക്കമുരുപ്പ് കടവിലാണ് സംഭവം. പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു.