മലേറിയയും ഡെങ്കിപ്പനിയും പടരുന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്

mosquito

മംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലും മലേറിയയും ഡെങ്കിപ്പനിയും ഭീതിതമായി പടരുന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ്. കര്‍ണാടകയിലെ എഴുപത് ശതമാനം മലേറിയ റിപോര്‍ട്ട് ചെയ്തത് മംഗളൂരുവില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ജില്ലാ ആരോഗ്യ വകുപ്പും മംഗളൂരു കോര്‍പ്പറേഷനും മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും മലേറിയയും ഡെങ്കിയും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ദക്ഷിണ കന്നഡ ഡി.എം.ഒ ഡോ. രാമകൃഷ്ണ റാവു പറയുന്നു.

494 മലേറിയ കേസുകള്‍ മംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലേറിയ പടരുന്നതിനാല്‍ മംഗളൂരു നഗരത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആന്റി മലേറിയ യൂണിറ്റ് സജ്ജമാക്കിക്കഴിഞ്ഞു. യൂണിറ്റ് വീട്ടിലെത്തി പരിശോധനയ്ക്കായി രക്തസാമ്ബിളുകള്‍ എടുക്കുന്നുണ്ട്.

മലേറിയ നിയന്ത്രണാതീതമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാപകമായ പകര്‍ച്ചപ്പനിയും കാസര്‍ഗോഡ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റ്‌എളേരി, ബളാല്‍, കരിന്തളം, മടിക്കൈ എന്നീ പഞ്ചായത്തുകളിലാണു നിലവില്‍ ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിക്കെതിരേ അതീവ ജാഗ്രത ആവശ്യമാണെന്ന് ഡി.എം.ഒ ഡോ. എ.പി ദിനേശ് കുമാര്‍ പറഞ്ഞു.