പാക്കിസ്ഥാനിൽനിന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുകാരൻ തമിഴ്നാട്ടിൽ അറസ്റ്റിൽ. കറാച്ചി സ്വദേശിയായ മുഹമ്മദ് യൂനിസ് (65) ആണ് അറസ്റ്റിലായിരിക്കുന്നത്. രാമനാഥപുരം ഏർവാഡിയിലെ ഒരു ലോഡ്ജിൽനിന്നാണ് പിടികൂടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരം സന്ദർശിക്കാനിരിക്കെയാണ് പാക് സ്വദേശി പിടിയിലായിരിക്കുന്നത്. ഇയാളുടെ പക്കൽ പാസ്പോർട്ടോ വീസയോ ഉണ്ടായിരുന്നില്ല. ഇയാളിൽനിന്ന് 2,500 രൂപയുടെ പാക്കിസ്ഥാൻ കറൻസിയും 3,000 രൂപയുടെ ഇന്ത്യൻ കറൻസിയും പിടിച്ചെടുത്തു.
മേയ് മാസത്തില്‍ ശ്രീലങ്കയില്‍നിന്നാണ് യൂനിസ് ഇന്ത്യയിലെത്തിയത്. ഇയാള്‍ അനധികൃതമായി സ്വന്തമാക്കിയ രണ്ട് ആധാര്‍ കാര്‍ഡുകളുമായാണ് ഇന്ത്യയിലുടനീളം സഞ്ചരിച്ചത്.ശ്രീലങ്കയിലേക്ക് പരിപ്പ് വ്യാപാരം നടത്തുന്നയാളെന്ന പേരിലാണ് ഇയാള്‍ മയക്കുമരുന്ന് കടത്തിയിരുന്നത്.