2019തിരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങി ഇനി മോദി രാഹുല്‍ പോരാട്ടം

rahul

ഇപ്പോഴില്ലെങ്കില്‍ പിന്നീട് ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിനേ നേരിടാനൊരുങ്ങുന്നത്. അവിശ്വാസപ്രമേയ ദിനത്തിലെ കോണ്‍ഗ്രസ്സിന്റേയും ദേശീയ അധ്യക്ഷന്റേയും മികച്ച പ്രകടനം പുതിയ ദിശാബോധമാണ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്.
ഇനി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. പക്ഷേ അതിന് ഇപ്പോഴുള്ള കരുത്ത് പോര. കൂടുതല്‍ മെച്ചപ്പെടുത്താനുറച്ചാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടമായി ഇതിനെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.ലോക്‌സഭയില്‍ നരേന്ദ്ര മോദിയെ പൊളിച്ചടുക്കിയ രാഹുലിന് 2019ലും അതിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതുന്നത്. പക്ഷേ മോദി ഇപ്പോഴും ശക്തനായി തുടരുന്ന സാഹചര്യത്തില്‍ അടിത്തറ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്. അതേസമയം മറുവശത്ത് ബിജെപി സഖ്യകക്ഷികള്‍ ഒന്നൊന്നായി കൊഴിഞ്ഞുരാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ ഇതിന് ധാരണയായിട്ടുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യത്തെ വര്‍ക്കിങ് കമ്മിറ്റി യോഗമാണിത്. അതേസമയം പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് തങ്ങളുടെ നിലപാടെന്താണെന്ന് വ്യക്തമാക്കി കൊടുക്കാനും ഇതിലൂടെ സാധിച്ചു. പോകുന്നതിന്റെ ആശങ്കയിലാണ്ലക്ഷ്യം 200 സീറ്റുകള്‍2014ല്‍ ബിജെപിക്ക് കിട്ടിയത് പോലെയുള്ള ഭൂരിപക്ഷമൊന്നും ലഭിക്കില്ലെന്ന് കോണ്‍ഗ്രസിന് നന്നായറിയാം. അതുകൊണ്ട് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതേസമയം സഖ്യ സാധ്യതകള്‍ തേടാനും വര്‍ക്കിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുമ്ബും തിരഞ്ഞെടുപ്പിന് ശേഷവും ഏതൊക്കെ പാര്‍ട്ടികളില്‍ നിന്ന് പിന്തുണ തേടാമെന്ന് രാഹുല്‍ തീരുമാനിക്കേണ്ട വിഷയമാണ്. എല്ലാ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കണമെന്നാണ് തീരുമാനം. ഇതുവഴി പഴയ പ്രതാപം തിരിച്ചുപിടിക്കാനും സാധിക്കും..സോണിയാ ഗാന്ധി പാര്‍ട്ടിയുടെ മുന്‍നിരയില്‍ തന്നെ ഉണ്ടാവണമെന്നായിരുന്നു വര്‍ക്കിങ് കമ്മിറ്റിയുടെ നിര്‍ദേശം. സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നിയന്ത്രിക്കേണ്ടത് സോണിയ തന്നെയാണെന്നും വാദമുണ്ടായിരുന്നു. എന്നാല്‍ ഇതുണ്ടാവില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. രാഹുലും അദ്ദേഹം തിരഞ്ഞെടുക്കുന്ന നേതാക്കളും ഇക്കാര്യം നോക്കണമെന്നാണ് സോണിയ നിര്‍ദേശിച്ചിരിക്കുന്നത്. യോഗത്തില്‍ സോണിയയെയും മന്‍മോഹന്‍ സിംഗിനെയും കൂടാതെ 239 നേതാക്കളാണ് പങ്കെടുത്തത്.മിഷന്‍ 2019ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്നതിന്റെ കാര്യമായിരുന്നു വര്‍ക്കിങ് കമ്മിറ്റിയിലെ പ്രധാന ചര്‍ച്ച. മിഷന്‍ 2019 എന്ന പദ്ധതി പ്രകാരമാണ് കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്രവര്‍ത്തനം. ഇത് പ്രകാരം പ്രവര്‍ത്തിച്ചാല്‍ ബിജെപി തകര്‍ന്നടിയുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 35 നേതാക്കളാണ് യോഗത്തില്‍ ഇക്കാര്യത്തെ കുറിച്ച്‌ സംസാരിച്ചത്. ഏറ്റവും ദൈര്‍ഘ്യമേറിയ സംഭാഷണം പി ചിദംബരത്തിന്റേതായിരുന്നു. അതാത് സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നയത്തെ കുറിച്ചായിരുന്നു ചിദംബരം സംസാരിച്ചത്.പ്രധാന വെല്ലുവിളികള്‍ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് ചിദംബരം പറയുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാനം. ഈ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 200 സീറ്റുകള്‍ ഉണ്ട്. ഇവിടെ പ്രാദേശിക കക്ഷികള്‍ക്കൊപ്പം നിന്നാല്‍ കോണ്‍ഗ്രസിന് കാര്യമായി നേട്ടമുണ്ടാക്കാമെന്നാണ് ചിദംബരത്തിന്റെ വാദം. അത് എത്രയും പെട്ടെന്ന് വേണമെന്നും വര്‍ക്കിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കുംഇരുപതില്‍ താഴെ സീറ്റുകളുള്ള പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. ഇവിടെ ഒരുകാരണവശാലും ബിജെപിയെ വളരാന്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം. അതേസമയം ഒത്തൊരുമയോടെ മോദിയെയും ബിജെപിയെയും നേരിടാനാണ് കോണ്‍ഗ്രസിന്റെ താല്‍പര്യം. രാഹുല്‍ കരുത്തുറ്റ നേതാവായി എന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും പോര്‍ബന്ദര്‍ മുതല്‍ ത്രിപുര വരെയും പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞുതിരഞ്ഞെടുപ്പിലെ ഫലത്തിനനുസരിച്ചാണ് സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് തയ്യാറാക്കുന്നത്. 200 സീറ്റ് പാര്‍ട്ടിക്ക് ലഭിച്ചാല്‍ ആര്‍ക്ക് വേണമെങ്കിലും കോണ്‍ഗ്രസുമായി കൈകോര്‍ക്കാമെന്ന് വര്‍ക്കിങ് കമ്മിറ്റിയുടെ നിലപാട്. അതേസമയം പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ അവഗണിച്ച്‌ കൊണ്ട് സഖ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാവരുതെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം ബംഗാളില്‍ മമതാ ബാനര്‍ജിയുമായും ബീഹാറില്‍ ആര്‍ജെഡിയുമായുള്ള ബന്ധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.