Tuesday, April 23, 2024
HomeKeralaവിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹര്‍ജി സര്‍ക്കാര്‍ അംഗീകരിച്ചു

വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന നടിയുടെ ഹര്‍ജി സര്‍ക്കാര്‍ അംഗീകരിച്ചു

യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ നടി ആവശ്യപ്പെട്ട രണ്ട് കാര്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആവശ്യമാണ് അംഗീകരിച്ചത്. ഈ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കുന്നതാകും അഭികാമ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദിലീപ് വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments