ഗൗരി ലങ്കേഷ് വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

gauri lankesh

മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് അറസ്റ്റിലായത്. ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്. ഹൂബ്‌ളിയില്‍നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗണേഷിനെയും അമിതിനെയും അഡീഷണല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ആഗസ്റ്റ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്ബതായി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷി(55)​നെ ബംഗളൂരിലെ അവരുടെ വസതിക്ക് മുന്നില്‍ വച്ച്‌ അജ്ഞാതര്‍ വെടിവച്ചു കൊന്നത്.