സംസ്ഥാനത്ത് പൊലീസുകാരുടെ ആത്മഹത്യ വര്‍ധിക്കുന്നതായി കണക്കുകള്‍. ഈ വര്‍ഷം മാത്രം പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.വര്‍ഷം ശരാശരി 16 പൊലീസുകാര്‍ ജീവനൊടുക്കുന്നുവെന്നാണ് കണക്ക്. പൊലീസിലെ മരണങ്ങള്‍ അന്വേഷിക്കണമെന്ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു ആവശ്യപ്പെട്ടു.ജോലിഭാരവും വ്യവസ്ഥിതിയിലെ പ്രശ്‌നങ്ങളും പൊലീസുകാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പൊലീസുകാര്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.പൊലീസുകാര്‍ വലിയ രീതിയില്‍ മാനസിക, ശാരീരിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നു എന്നാണ് സേനക്കുള്ളിലുള്ളവര്‍ പറയുന്നത്.ഒപ്പം മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനവും. പൊലീസുകാരുടെ ജീവിത രീതിയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഭക്ഷണ ക്രമീകരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ഡിജിപി അഭിപ്രായപ്പെട്ടിരുന്നു. മദ്യപാന ശീലവും പലര്‍ക്കും കുടവയര്‍ ഉള്‍പ്പെടെ ഉള്ളത് സൃഷ്ടിക്കുന്നു. മാനസിക സമ്മര്‍ദങ്ങള്‍ മറികടക്കാന്‍ പദ്ധതികള്‍ ഉണ്ടെങ്കിലും ഇത് വിജയകരമല്ല എന്നാണ് ആക്ഷേപമുണ്ട്. റാന്നിയിൽ കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞു വന്ന ഒരു പൊലീസുകാരി ആത്മഹത്യ ചെയ്തിരുന്നു.
പോലീസുകാരിൽ മാനസിക, ശാരീരിക സമ്മര്‍ദങ്ങള്‍ വർധിക്കുന്നു; ആത്‍മഹത്യ പ്രവണതയും
RELATED ARTICLES