ഭരണം നഷ്ടമായതിനു പിന്നാലെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ കടുത്ത പോര് മുറുകുന്നു. ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തി.എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ കഴിയാഞ്ഞ സിദ്ധരാമയ്യയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീഴാന്‍ കാരണമെന്ന് ദേവഗൗഡ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായാണ് സിദ്ധരാമയ്യ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘സർക്കാർ വീഴാൻ കാരണം ഞാനല്ല. പാർട്ടിയിൽ തന്നെക്കാൾ വളരാൻ ദേവഗൗഡ ആരെയും അനുവദിക്കില്ല . കുടുംബം മാത്രമാണ് അദ്ദേഹത്തിന് പരിഗണന. സർക്കാർ വീഴാൻ കാരണം സിദ്ധരാമയ്യയാണ് എന്നാരോപിച്ചു ദേവഗൗഡ പഴയ കുതന്ത്രങ്ങൾ പയറ്റുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെ ഡി എസുമായി സഖ്യം വേണ്ടെന്നു ഹൈക്കമാന്റിന് ഞാന്‍ മുന്നറിയിപ്പ് നല്കിയിരുന്നതാണ്.’ -സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടക; കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ കടുത്ത പോര്
RELATED ARTICLES