Thursday, April 25, 2024
HomeKeralaഅപകടമുണ്ടായി ബോ​ണ​റ്റി​ല്‍ വീ​ണ യു​വാ​വുമായി കാർ മരണപ്പാച്ചിൽ നടത്തി

അപകടമുണ്ടായി ബോ​ണ​റ്റി​ല്‍ വീ​ണ യു​വാ​വുമായി കാർ മരണപ്പാച്ചിൽ നടത്തി

കാർ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് തെറിച്ചു ബോ​ണ​റ്റി​ല്‍ വീ​ണ യു​വാ​വിനെ രക്ഷിക്കാതെ മ​ര​ണ​പ്പാ​ച്ചി​ല്‍ നടത്തിയ കാറിന്റെ ദൃശ്യങ്ങൾ സി സി ടിവിയിൽ പതിഞ്ഞു . കൊ​ച്ചി​യി​ലാ​ണ് നാടിനെ നടുക്കിയ സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബോ​ണ​റ്റി​ല്‍ വീ​ണ യു​വാ​വു​മാ​യി കാ​ര്‍ ഏ​ക​ദേ​ശം 400 മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചു. മ​രോ​ട്ടി​ച്ചോ​ട് ജം​ഗ്ഷ​ന് സ​മീ​പം ഓ​ട്ടോ​യി​ല്‍ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ വീ​ണ യു​വാ​വു​മാ​യി പാ​ഞ്ഞ കാ​ര്‍ ഇ​ദ്ദേ​ഹ​ത്തെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച്‌ ക​ട​ന്നു ക​ള​ഞ്ഞു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞ​ത്. പോലീസ് അന്വേഷണം ആരംഭിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments