5 രൂപ വിലയുള്ള തക്കാളിക്ക് അതിര്‍ത്തി കടന്നാൽ തീ വില

tomato

കേരളത്തില്‍ വ്യാപാരികളുടെ കൊള്ള. കേരളത്തിലെ പച്ചക്കറിയില്‍ അവശ്യ സാധനമായ തക്കാളിക്ക് ചുമത്തുന്നത് അന്യായമായ വിലയെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ മൊത്തവിപണിയില്‍ 5 രൂപ വിലയുള്ള തക്കാളിക്ക് അതിര്‍ത്തി കടന്നാൽ തീ വില. കിലോയ്ക്ക് 35 രൂപ! റീടെയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പത്ത് രൂപയ്ക്കാണ് തമിഴ്നാട്ടില്‍ തക്കാളി വില്‍ക്കുന്നത്. കൃഷിയിടങ്ങളില്‍ വില ഇടിഞ്ഞിട്ടും അതിന്റെ നേട്ടം ലഭിക്കാത്ത വിധത്തില്‍ കച്ചവടക്കാര്‍ ചൂഷണം ചെയ്യുകയാണ് മലയാളികളെ. ഇപ്പോള്‍ തക്കാളികക് വില കുറച്ചാല്‍ ഓണക്കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയും ഇതിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തക്കാളിക്ക് ആവശ്യക്കാര്‍ കൂടുതലും മലയാളികളാണ്. തമിഴ് നാട്ടില്‍ കൃഷി ചെയ്യുന്ന തക്കാളിയില്‍ ഏറിയ പങ്കും കേരളത്തിലേക്കാണ് എത്തുന്നത്. പൊള്ളാച്ചി, ഉദുമല്‍പ്പേട്ട, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന അമ്ബതു മുതല്‍ എഴുപത് ലോഡ് വരെ തക്കാളികള്‍ എത്തുന്നുണ്ടെനനാണ് റിപ്പോര്‍ട്ടുകള്‍. മഴ കനത്ത സമയത്ത് മുംബൈയിലും മറ്റും വന്‍ വില വര്‍ധനവായിരുന്നു കത്താളിക്കുണ്ടായിരുന്നത്. കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് ആ സമയത്ത് അമ്ബത് രൂപവരെ ആയിരുന്നു.