പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സിനിമാ നടന്‍ അറസ്റ്റില്‍. ഭോജ്പൂരി സിനിമ നടനായ മനോജ് പാണ്ഡെയാണ് ഗായികയായ യുവതിയെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വര്‍ഷങ്ങളായി പീഡിപ്പിച്ച് വന്നത്. സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു നടന്റെ വാഗ്ദാനം. ഇദ്ദേഹത്തിനെതിരെ പൊലീസ് പീഡനത്തിന് പുറമെ വഞ്ചന കുറ്റവും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നേപ്പാളിലേക്ക് ഒളിച്ചോടാന്‍ ശ്രമിച്ച നടന്‍, പൊലീസും ഇരയും കൂടി ചേര്‍ന്നൊരുക്കിയ സമര്‍ത്ഥമായ പ്ലാനിങ്ങിനെ തുടര്‍ന്നാണ് വലയിലായത്.വ്യാഴാഴ്ച രാത്രിയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മനോജ് പാണ്ഡെ പൊലീസ് പിടിയിലാവുന്നത്. പെണ്‍കുട്ടിയുടെ പീഡന പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന നടന്‍ രാജ്യത്ത് നിന്നും പുറത്ത് കടക്കാനായി മറ്റൊരു സ്ത്രീയോട് 5 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഈ വിവരം അറിഞ്ഞ ഇര പണം നല്‍കാന്‍ തയ്യാറായ യുവതിയേയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ എത്തുകയും തുടര്‍ന്ന് യുവാവിനെ പിടിക്കാന്‍ കെണി ഒരുക്കുകയും ചെയ്തു. പണം വാങ്ങാന്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയ മനോജ് പാണ്ഡെയെ സിനിമ സ്റ്റൈലില്‍ തന്നെ പൊലീസ് പിടികൂടി. കഴിഞ്ഞ 5 വര്‍ഷമായി മനോജ് നല്‍കിയ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ നിരവധി തവണ നടന്‍ തന്നെ ബലാത്സംഗം ചെയ്തതായും തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിരുന്നതായും പെണ്‍കുട്ടി ആരോപിച്ചു.
ഗായികയെ സിനിമാ നടന്‍ പീഡിപ്പിച്ചു
RELATED ARTICLES