Tuesday, April 23, 2024
Homeപ്രാദേശികംതിരുവല്ല കുമ്പനാട് റോഡിൽ അപകടം; നാലു യുവാക്കള്‍ മരിച്ചു

തിരുവല്ല കുമ്പനാട് റോഡിൽ അപകടം; നാലു യുവാക്കള്‍ മരിച്ചു

തിരുവല്ല കുമ്പനാട് കല്ലുമാലിക്കല്‍പ്പടിയില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച രാത്രി 8.45 ഓടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന ഇരവിപേരൂര്‍ മംഗലശ്ശേരിയില്‍ ജോബി (36), ഇരവിപേരൂര്‍ പാറോലില്‍ ശശിയുടെ അനൂപ് എസ് പണിക്കര്‍ (32), അനില്‍ (40) ഇരവിപേരൂര്‍ വാക്കിയമണ്ണില്‍ സാം തോമസിന്റെ മകന്‍ ബെന്‍ ഉമ്മന്‍ തോമസ് (38) എന്നിവരാണ് മരിച്ചത്.

കോഴഞ്ചേരി ഭാഗത്തുനിന്നു വരികയായിരുന്ന ഷെവര്‍ലെറ്റ് ഒപ്‌റ്റെയറ കാര്‍ എതിര്‍ദിശയില്‍ തിരുവല്ലയില്‍നിന്നു പത്തനംതിട്ടയിലേക്കു വന്ന കെഎസ്ആര്‍ടിസി വേണാട് ബസ്സിലിടിച്ചാണ് അപകടം. അമിതവേഗത്തിലെത്തിയ കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു പറയുന്നു.

അപകടത്തെ തുടര്‍ന്ന് നിശേഷം തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ തിരുവല്ലയില്‍നിന്ന് അഗ്‌നിരക്ഷസേനയെത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു. ഗുരുതരപരിക്കുകളോടെ അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ നാരങ്ങാനം മാവുങ്കല്‍ അരുണ്‍കുമാറിനെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഖത്തു സാരമായി പരിക്കേറ്റ നിലയിലാണ് അരുണ്‍കുമാറിനെ പുഷ്പഗിരിയിലെത്തിച്ചത്.

കാറിലുണ്ടായിരുന്ന ഇരവിപേരൂര്‍ സ്വദേശി തറവേലില്‍ അനീഷിനെ (38) ഗുരുതരപരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments