Friday, April 19, 2024
HomeInternationalടെക്‌സസിലെ ഏറ്റവും പ്രായംകൂടിയ ജീവനക്കാരന് നൂറ്റിയൊന്നാം ജന്മദിനം

ടെക്‌സസിലെ ഏറ്റവും പ്രായംകൂടിയ ജീവനക്കാരന് നൂറ്റിയൊന്നാം ജന്മദിനം

 Reporter - പി.പി. ചെറിയാന്‍

ഡാളസ്സ്: 101 വയസ്സായിട്ടും ഇപ്പോഴും സജീവ സേവനത്തില്‍ തുടരുന്ന ടെക്‌സസ്സിലെ ഏറ്റവും പ്രായം കൂടിയ ജീവനക്കാരന്‍ ഡാളസ്സില്‍ നിന്നുള്ള ചസ്റ്റര്‍ ഹോളിങ്ങസ്് വര്‍ത്തിന്റെ നൂറ്റി ഒന്നാം ജന്മദിനം ഒക്ടോബര്‍ പതിനെട്ടിന് ആഘോഷിച്ചു.രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനയില്‍ നിന്നും വിരമിച്ച ശേഷം താന്‍ തന്നെ മുന്‍കൈ എടുത്ത് ആരംഭിച്ച ഇപ്പോള്‍ ‘വെയര്‍ ഹൗസ് സൂപ്പര്‍ സ്റ്റോണൈറിയപ്പെടുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ചെസ്റ്ററുടെ ജന്മദിനം ജീവനക്കാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നാണ് വലിയ മൂന്ന് കേക്കുകള്‍ മുറിച്ച് ആഘോഷമാക്കിയത്്’.

1917 ഒക്ടോബര്‍ 18 ന് ടെക്‌സസ്സിലെ ഗ്രീന്‍ വില്ലയിലായിരുന്ന ചെസ്റ്ററുടെ ജനനം യുവാവായിരിക്കുമ്പോള്‍ തന്നെ പേള്‍ഹാര്‍ബര്‍ അറ്റാക്കിന് തൊട്ടടുത്ത ദിവസം അമേരിക്കന്‍ നാവിക സേനയില്‍ ചേരുന്നതിന് അപേക്ഷ സമര്‍പ്പിച്ചു. ഒരു മാസത്തിന് ശേഷം കാലിഫോര്‍ണിയ സാന്‍ഡിയോഗോയില്‍ ചെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ലറ്ററും അതോടൊപ്പം മെയ്ന്‍ ടിക്കറ്റും ലഭിച്ചുവെന്ന് ചെസ്റ്റര്‍ പറയുന്നു. നൂറ്റി ഒന്ന് വയസ്സിലും ആഴ്ചയില്‍ രണ്ട് ദിവസം സൂപ്പര്‍ സ്റ്റോറില്‍ ജോലി തുടരുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ ‘ഞാന്‍ മനുഷ്യരെ ഇഷ്ടപ്പെടുന്നു, അവരോടൊപ്പം നില്‍ക്കുവാന്‍ താല്‍പര്യപ്പെടുന്നു. ജോലി ചെയ്യുന്നതില്‍ എനിക്ക് യാതൊരു മടിപ്പും ഇല്ല’ എന്നായിരുന്നു ചെസ്റ്ററുടെ പ്രതികരണം.ഇതേ പ്രായത്തിലും ആരോഗ്യം നിലനിര്‍ത്തുന്നതിന്റെ രഹസ്യം ചുരുളഴിക്കുന്നതിനും ചെസ്റ്റര്‍ തയ്യാറായി.

‘ഞാന്‍ ദിവസവും മുടങ്ങാതെ രണ്ട് ഡോക്ടര്‍ പെപ്പര്‍ കഴിക്കും’.ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് ഒരു ഉപദേശം നല്‍കുന്നതിനും ചെസ്റ്റര്‍ റഡിപ് നിങ്ങള്‍ക്ക് ഒരു ജോലി ഉണ്ടെങ്കില്‍, അത് നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഒരിക്കലും ജോലി ഉപേക്ഷിക്കരുത്. ജോലിയില്‍ തുടരുന്നത് നിങ്ങളുടെ മനസ്സിന്റേയും, ശരീരത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments