Friday, March 29, 2024
HomeNationalബി.എസ്.എന്‍.എൽ എം.ടി.എന്‍.എൽ ലയനം; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബി.എസ്.എന്‍.എൽ എം.ടി.എന്‍.എൽ ലയനം; കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

നഷ്ടത്തിലോടുന്ന പൊതുമേഖലാ ടെലികോം കമ്ബനികളായ ബി.എസ്.എന്‍.എല്ലിനെയും എം.ടി.എന്‍.എല്ലിനെയും ലയിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അതോടൊപ്പം തൊഴിലാളികള്‍ക്കുള്ള സ്വയം വിരമിക്കല്‍ പദ്ധതി, ആസ്തികള്‍ വില്‍ക്കല്‍, കടപ്പത്രമിറക്കല്‍ തുടങ്ങിയവും നടപ്പാക്കും.

കടപ്പത്രത്തിലൂടെ 15,000 കോടിയും ആസ്തി വില്‍പനയിലൂടെ 38,000 കോടിയും നാല് വര്‍ഷം കൊണ്ട് സമാഹരിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ ബി.എസ്.എന്‍.എല്ലിന്റെ അനുബന്ധ സ്ഥാപനമായി എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കും. പദ്ധതിയ്ക്കായി 29,937 കോടി രൂപ സര്‍ക്കാര്‍ നീക്കിവയ്ക്കും.

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആകര്‍ഷകമായ സ്വയം വിരമിക്കല്‍ പാക്കേജാകും ജീവനക്കാര്‍ക്കായി നടപ്പിലാക്കുക. 53 വയസിനു മുകളിലുള്ളവര്‍ക്കായാണ് സ്വയം വിരമിക്കല്‍ പദ്ധതി.

ബി.എസ്.എന്‍.എല്ലിനും എം.എടി.എല്ലിനും 4ജി സ്‌പെക്‌ട്രം അനുവദിക്കും. 2016ലെ വിലയ്ക്കാണ് സ്‌പെക്‌ട്രം അനുവദിക്കുക. ബി.എസ്.എന്‍.എല്‍ നിലവില്‍ 850 കോടി രൂപ ജീനക്കാര്‍ക്ക് ശമ്ബളക്കുടിശ്ശിക നല്‍കാനുണ്ട്. 2019 സാമ്ബത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 14,000 കോടിയാണ് ബി.എസ്.എന്‍.എല്ലിന്റെ ആകെ കടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments