കൊലപാതകകേസിലെ പ്രതി ജോളിയുടെ കാറിലെ രഹസ്യ അറയില്‍ വിഷമെന്ന് സംശയം

POISON

കൂടത്തായി കൊലപാതകകേസിലെ പ്രതി ജോളി ജോസഫിന്റെ കാര്‍ പൊലീസ് കസ്റ്റ‍‍ഡിയിലെടുത്തു. കാറിലെ രഹസ്യ അറയില്‍ ഉണ്ടായിരുന്ന പഴ്സില്‍ നിന്ന് പൊലീസ് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തി. ഇതു വിഷമാണെന്നാണു പൊലീസിന്റെ സംശയം. പൊടി വിശദമായ പരിശോധനയ്ക്ക് അയയ്ക്കും. ജോളിയുടെ വീടിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

വിഷം സൂക്ഷിച്ചിരുന്നതു തന്റെ കാറിലായിരുന്നെന്നു ജോളി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോളിയുടെ കാര്‍ കസ്റ്റ‍ഡിയിലെടുത്തു പരിശോധന നടത്തിയത്. ബുധനാഴ്ച ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും ഇയാളുടെ പിതാവ് സഖറിയാസിനെയും പൊലീസ് ചോദ്യം ചെയ്യുന്നതിനു വിളിപ്പിച്ചിരുന്നു. ഇരുവരെയും ജോളിക്കൊപ്പമിരുത്തിയും പൊലീസ് ചോദ്യം ചെയ്യും.