Wednesday, April 24, 2024
HomeKeralaക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി; 100 വൃക്കരോഗികൾക്ക് ചികിത്സാ സഹായം

ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി; 100 വൃക്കരോഗികൾക്ക് ചികിത്സാ സഹായം

മാർത്തോമ്മാ സഭാ വാർഷിക വൈദിക സമ്മേളനത്തിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദി ആഘോഷിച്ചു. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർധനരായ 100 വൃക്കരോഗികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ഭിന്നലിംഗക്കാരുടെ സാമൂഹിക പ്രതിസന്ധികളെക്കുറിച്ച് ശീതൾ ശ്യാം ക്ലാസ് എടുത്തു. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി മാർത്തോമ്മാ സഭ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഉന്നത വിദ്യാഭ്യാസ ഡയറക്ടർ എൻ. പ്രശാന്ത് ക്ലാസ് എടുത്തു. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ. യുയാക്കിം മാർ കൂറിലോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, സഭാ സെക്രട്ടറി റവ. കെ.ജി. ജോസഫ്, കൺവീനർ റവ. ജോസ് സി. ജോസഫ് മാത്യു, ട്രഷറർ ബിജു കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments