Tuesday, April 16, 2024
HomeInternationalട്രംപ് മാപ്പ് നല്‍കിയ രണ്ട് ടര്‍ക്കികള്‍ക്ക് ആയുസ് നീട്ടിക്കിട്ടി

ട്രംപ് മാപ്പ് നല്‍കിയ രണ്ട് ടര്‍ക്കികള്‍ക്ക് ആയുസ് നീട്ടിക്കിട്ടി

വാഷിങ്ടന്‍: താങ്ക്‌സ് ഗിവിങ്ങ് ഡെ യോടനുബന്ധിച്ചു എല്ലാ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് ടര്‍ക്കികള്‍ക്ക് മാപ്പു നല്‍കുന്ന ചടങ്ങ് നവംബര്‍ 20 ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടന്നു. സൗത്ത് ഡക്കോട്ടയില്‍ നിന്നാണ് മാപ്പ് നല്‍കേണ്ട ടര്‍ക്കികളെ വാഷിങ്ടനില്‍ എത്തിച്ചത്.

ഈ ആഴ്ച അമേരിക്കയില്‍ 50 മില്യന്‍ ടര്‍ക്കികളാണ് തീന്‍ മേശയില്‍ എത്തുക. ട്രംപ് മാപ്പു നല്‍കിയ ടര്‍ക്കികള്‍ക്ക് മരിക്കുന്നതുവരെ ഇനി സുഭിക്ഷ ജീവതമാണ് ലഭിക്കുക. പീസ്, കാരറ്റ് എന്ന പേരിട്ട രണ്ടു ടര്‍ക്കികളേയും വെര്‍ജീനിയ ടെക്‌സ് ഗോബ്ലേഴ്‌സ് റസ്റ്റില്‍ സംരക്ഷിക്കും. ടര്‍ക്കിയുടെ ആയുസ് സാധാരണ 10 വര്‍ഷമാണ്.

1989 ല്‍ ആദ്യമായി ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷാണ് താങ്ക്‌സ് ഗിവിങ്ങിന്റെ മുന്നോടിയായി ഈ ചടങ്ങ് വൈറ്റ് ഹൗസില്‍ ആരംഭിച്ചത്. ഇതിനു മുമ്പും ഈ ചടങ്ങ് ലിങ്കന്‍ അഡ്മിനിസ്‌ട്രേഷന്റെ സമയത്തും നടന്നിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനതക്ക് താങ്ക്‌സ് ഗിവിങ്ങ് ആശംസകള്‍ നേര്‍ന്നു. രാഷ്ട്രമായി നമുക്കു ലഭിച്ച എല്ലാ നന്മകള്‍ക്കും നാം നന്ദി പറയുന്ന അവസരമാണിതെന്ന് ട്രംപ് പറഞ്ഞു.

   – പി.പി. ചെറിയാന്‍

RELATED ARTICLES
- Advertisment -

Most Popular

Recent Comments